anugrahavision.com

നാലാമത് വി.കെ.ജി പുരസ്കാരം പുണ്യ സി.ആറിന്

തൃക്കടീരി  കെ. വി. കാർത്തികേയൻ  സ്മാരക വായനശാലയും കവി വി.കെ ഗോവിന്ദൻ നായരുടെ കുടുംബാംഗങ്ങളും ചേർന്ന് ഏർപ്പെടുത്തിയ നാലാമത് വി.കെ.ജി സ്മാരക സാഹിത്യ പുരസ്കാരത്തിന് കുമാരി പുണ്യ സി.ആറിന്റെ ” കൊളം കര കൊളം” എന്ന കൃതി തെരഞ്ഞെടുക്കപ്പെട്ടു. 10000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. തൃക്കടീരി ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ ഒക്ടോബർ 12 ഞായറാഴ്ച വൈകിട്ട് 3 മണിക്ക്  നടക്കുന്ന ചടങ്ങിൽ എം.എൽ.എ, പി. മമ്മിക്കുട്ടി പുരസ്കാരം വിതരണം ചെയ്യും. വി.കെ.ജി അനുസ്മരണ പ്രഭാഷണം മുൻ വിവരാവകാശ കമ്മീഷണറും മാധ്യമപ്രവർത്തകനുമായ കെ. വി സുധാകരൻ നിർവഹിക്കും. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഇ. ചന്ദ്രബാബുവിന് ചടങ്ങിൽ സ്വീകരണം നൽകും. പുരസ്കാര ദാന ചടങ്ങിന് മുന്നോടിയായി രണ്ടുമണിക്ക് *ശ്ലോകാദരം* എന്ന പേരിൽ *ചുനങ്ങാട് അമൃതഭാരതി* അക്ഷരശ്ലോക സമിതി അംഗങ്ങൾ വി.കെ.ജി യുടെ മുക്തകങ്ങൾ ഉൾപ്പെടുത്തി യുള്ള അക്ഷരശ്ലോക സദസ്സ് അവതരിപ്പിക്കും.” വായനശാലയുടെ ഓണപ്പതിപ്പ് *ഓണക്കുമ്പിൾ* ” ചടങ്ങിൽ പ്രകാശനം ചെയ്യും.

Spread the News

Leave a Comment