ചെർപ്പുളശ്ശേരി. മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ മാസം 10 11 തീയതികളിൽ ” ജന ജാഗ്രത യാത്ര ” സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ ചെർപ്പുളശ്ശേരിയിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ പറഞ്ഞു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി അക്ബർ അലി ജാഥ ക്യാപ്റ്റനായാണ് ജാഥ നടത്തുന്നത്ബി. വൈസ് പ്രസിഡന്റ് പി സുബിഷ്, കെഎം ഇസാക്ക് എന്നിവരും ജാഥയെ നയിക്കുമെന്ന് നേതാക്കൾ പറഞ്ഞു. നഗരസഭയുടെ വികസന മുരടിപ്പ്, സ്വജനപക്ഷ പാതം അഴിമതി എന്നിവ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് മണ്ഡലത്തിൽ കോൺഗ്രസ് ജാഥ നടതത്തുന്നത്. പി അക്ബർ അലി, കെഎം ഇസാക്ക്, പി സുബീഷ്, വിനോദ് കളത്തൊടി എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു