anugrahavision.com

ചീഫ് ജസ്റ്റിസിനെ ആക്രമിച്ചയാളെ വിട്ടയച്ചത് പുനഃപരിശോധിച്ച് റിമാന്റ് ചെയ്യണമെന്ന് ഡൽഹി പോലീസ് കമ്മീഷണർക്ക് കേരള ഹൈക്കോടതി അഭിഭാഷകന്റെ പരാതി.

കൊച്ചി.   ഇന്ത്യയുടെ പരമോന്നത നീതി പീഠമായ സുപ്രീം കോടതിയിൽ കേസ് പരിഗണിച്ച് കൊണ്ടിരുന്ന ചീഫ് ജസ്റ്റിസിന് നേരെ കോടതി ഹാളിൽ ഷൂ എറിയുകയും പേപ്പർ കെട്ട് വലിച്ചെറിയുകയും ചെയ്ത അഭിഭാഷകനെ വിട്ടയച്ച പോലീസ് നടപടി പുനഃപരിശോധിക്കണമെന്ന് ആവിശ്യപ്പെട്ട് ഡൽഹി പോലീസ് കമ്മീഷണർക്ക് പരാതി. കേരള ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് ഇക്കാര്യം ആവിശ്യപ്പെട്ട് ഡൽഹി പോലീസ് കമ്മീഷണർക്ക് പരാതി അയച്ചത്. സംഭവം കടുത്ത കുറ്റകൃത്യമാണ്. കുറ്റക്കാരൻ ചെയ്ത നടപടിയിൽ പരാതി ഇല്ലെന്ന് ഉത്തരവാദിത്വപ്പെട്ടവർ അറിയിച്ചാലും നിയമവ്യവസ്ഥ അനുസരിച്ച് കുറ്റക്കാരന് എതിരെ കർശന നടപടി ഉറപ്പ് വരുത്താൻ കുറ്റക്കാരനെ വിട്ടയച്ചത് പുനഃപരിശോധിച്ച് റിമാന്റ് നടപടി ഉറപ്പാക്കണമെന്നാണ് കുളത്തൂർ ജയ്‌സിങ് ആവശ്യപ്പെടുന്നത്.

Spread the News

Leave a Comment