anugrahavision.com

ജോസ് ആലുക്കാസ് – ഗാര്‍ഡന്‍ വരേലി മിസ് സൗത്ത് ഇന്ത്യ 2025 വിജയി ലിസ് ജെയ്‌മോൻ ജേക്കബ്.

ഒന്നാം റണ്ണർഅപ്പ്: അശ്വര്യ ഉല്ലാസ്
രണ്ടാം റണ്ണർഅപ്പ്: റിയ സുനിൽ
ശനിയാഴ്ച ബാഗ്ലൂരില്‍ നടന്ന മിസ്സ് സൗത്ത് ഇന്ത്യ 23 മത് എഡിഷനില്‍ ആണ് 22 പേരില്‍ ഈ മൂന്ന് പേര്‍ ആദ്യ സ്ഥാനത്ത് എത്തിയത്. മലയാളിയായ അര്‍ച്ചന രവി ആയിരുന്നു ഇത്തവണ് മിസ്സ് സൗത്ത് ഇന്ത്യ മത്സരം സംഘടിപ്പിച്ചത്. നേരത്തേ കൊച്ചിയില്‍ നടന്ന പ്രലിംസ് മത്സരങ്ങള്‍ക്കിടയിൽ കാരുണ്യ പ്രവര്‍ത്തികള്‍ക്കു 25 ലക്ഷം രൂപയുടെ ചെക്ക് റോട്ടറി ക്ലബിനു കൈമാറി സി.എസ്.ആര്‍ വിതരണം നിര്‍വഹിച്ചിരുന്നു. കെന്റ് കണ്‍സ്ട്രഷന്‍ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നുള്ള തുകയും മിസ് സൗത്ത് ഇന്ത്യ ടീം ക്രൗഡ് ഫണ്ടിലൂടെ സ്വരൂപിച്ച തുകയും ചേര്‍ത്താണ് 25 ലക്ഷം രൂപ ഹൈബി ഈഡന്‍ എംപി സ്‌പോണ്‍സര്‍മാരായ ജോസ് അലുക്കാസ് ഡയറക്ടര്‍ ജോണ്‍, കെന്റ് കണ്‍സ്ട്രക്ഷന്‍ ഡയറക്ടര്‍ രാജു, വിനയന്‍ എന്നിവരുടെ കൂടി സാന്നിധ്യത്തില്‍ റോട്ടറി മിലാന്‍ പ്രസിഡന്റ് റോട്ടേറിയന്‍ ലിസ്സി ബിജു, സെക്രട്ടറി റോട്ടേറിയന്‍ ധന്യ ജാതവേദന്‍, എജി റോട്ടേറിയന്‍ ലക്ഷ്മി നാരായണന്‍ എന്നിവര്‍ക്കു കൈമാറിയത്.

Img 20251006 Wa0045
രാഹുൽ രാജശേഖരൻ (മിസ്റ്റർ സുപ്രനാഷണൽ ഇന്ത്യ 2021),
പുനം ചെട്രി (ഇൻ്റർനാഷണൽ ഫാഷൻ ഡിസൈനർ),
ഐശ്വര്യ ശ്രീനിവാസൻ (മിസ് യൂണിവേഴ്സ് കേരള 2025),
മാണിക വിശ്വകർമ (മിസ് യൂണിവേഴ്സ് ഇന്ത്യ 2025),
സിൻഡ പദമദൻ (മിസ് സൗത്ത് ഇന്ത്യ 2024)
എന്നിവരായിരുന്നു ഗ്രാഡ് ഫിനാലെ വിധി നിര്‍ണയം നടത്തിയത്.

Spread the News

Leave a Comment