anugrahavision.com

അംബാപ്രശസ്തി കൂടിയാട്ട മഹോത്സവം കാറൽമണ്ണയിൽ ആരംഭിച്ചു.

കാറൽമണ്ണ: ക്രിയാ നാട്യശാല കൂടിയാട്ട കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വാഴേങ്കട കുഞ്ചുനായർ സ്മാരക ട്രസ്റ്റിന്റെ സഹകരണത്തോടെ ആദ്യ കൂടിയാട്ട മഹോത്സവം ഒക്ടോബർ 3, 4, 5 തീയതികളിൽ കാറൽമണ്ണയിൽ നടക്കുന്നത്. പ്രൊഫ. എണ്ണാഴി രാജൻ രചിച്ച് കലാമണ്ഡലം സംഗീത സംവിധാനം ചെയ്തതും ഉള്ളടക്കത്തിൽ നിരവധി സവിശേഷതകൾ ഉൾകൊള്ളുന്ന അംബാപ്രശസ്തിയുടെ ആദ്യ സമ്പൂർണ്ണ കൂടിയാട്ട അവതരണമാണ് മൂന്നു ദിനങ്ങളിലായി നടക്കുന്നത്. ‘പാരമ്പര്യകലകളിലെ സമകാലികത’ എന്ന വിഷയത്തെ ആസ്പദമാക്കി കലാരംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന പ്രഭാഷണപരമ്പരയും പരിപാടിയുടെ ഭാഗമാണ്. ഒക്ടോബർ 3-ന് കലാമണ്ഡലം അതുല്യയുടെ അംബപുറപ്പാടിനെ തുടർന്ന് ഉദ്ഘാടനസമ്മേളനം. ഉദ്ഘാടനം ഡോ. എം. വി. നാരായണൻ നിർവഹിച്ചു. . മാർഗി മാധു ചാക്യാർ, ഡോ. കണ്ണൻ പരമേശ്വരൻ എന്നിവർ പ്രഭാഷണം നടത്തി. വൈകുന്നേരം കലാമണ്ഡലം അശ്വതിയുടെ നിർവഹണം അരങ്ങേറി. നാലാം തീയതി കലാമണ്ഡലം സജിതയും, കലാമണ്ഡലം സംഗീതയും അവതരിപ്പിക്കുന്ന നിർവഹണങ്ങളും കൂടാതെ ശ്രീ. സജനീവ് ഇത്തിത്താനം നടത്തുന്ന പ്രഭാഷണവും ഉണ്ടായിരിക്കും. അഞ്ചാം തീയതി  വിനീത നെടുങ്ങാടിയുടെ പ്രഭാഷണവും സമാപനസമ്മേളനവും നടക്കും. സമാപനസമ്മേളനം ഡോ. കെ. ജി. പൗലോസ് ഉദ്ഘാടനം ചെയ്യും. സമാപന ദിവസം കലാമണ്ഡലം സംഗീത (അംബ), കലാമണ്ഡലം ജിഷ്ണു പ്രതാപ് (പരശുരാമൻ), നേപത്ഥ്യ യദുകൃഷ്ണൻ (ഭീഷ്മൻ), കലാമണ്ഡലം നന്ദൻ (സുബ്രഹ്മണ്യൻ) എന്നിവർ അഭിനയിക്കുന്ന അംബാപ്രശസ്തി കൂടിയാട്ടം അരങ്ങേറും. കലാമണ്ഡലം രതീഷ് ഭാസ്, കലാമണ്ഡലം രാഹുൽ അരവിന്ദ്, കലാമണ്ഡലം വിജയ്, കലാമണ്ഡലം രാഹുൽ ടി. എസ്., കലാമണ്ഡലം കൃഷ്ണദാസ്, കലാമണ്ഡലം ശ്യാംജിത്, കലാമണ്ഡലം ഹരികൃഷ്ണൻ, കലാമണ്ഡലം അഭിഷേക്, കലാമണ്ഡലം സാഗർ എന്നിവർ മിഴാവിലും, കലാനിലയം രാജൻ, കലാമണ്ഡലം സരോദ് എന്നിവർ എടയ്ക്കയിലും, കലാമണ്ഡലം റെനിൽ മദ്ദളത്തിലും, കലാമണ്ഡലം വൈശാഖ് ചുട്ടിയിലും, കലാമണ്ഡലം സജിത, അശ്വതി, നില, അതുല്യ, മേഘ എന്നിവർ താളത്തിലും അണിനിരക്കും.

സമകാലിക ഘട്ടത്തിൽ കൂടിയാട്ടകലയുടെ പ്രചാരണം പരിചരണം എന്നിവയുടെ പ്രാധാന്യം കണക്കിലെടുത്ത് ചെറുതുരുത്തി ആസ്ഥാനമാക്കി വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്ന ക്രിയാ നാട്യശാല സെന്റർ ഫോർ കൂടിയാട്ടം റീസേർച്ച് സെന്ററിന്റെ പ്രഥമ കൂടിയാട്ട മഹോത്സവമാണ് കാറൽമണ്ണയിൽ വച്ച് നടക്കുന്നത്.

Spread the News

Leave a Comment