anugrahavision.com

ഈസ്റ്റ് കോസ്റ്റ് വിജയന്റെ ‘ഭീഷ്മറു’ടെ ചിത്രീകരണം പൂര്‍ത്തിയായി: പാക്കപ്പ് ആഘോഷമാക്കി ടീം ഭീഷ്മർ* * ചിത്രീകരണം പൂര്‍ത്തിയായത് 42 ദിവസത്തെ ഒറ്റ ഷെഡ്യൂളില്‍

പാലക്കാട്‌ : ധ്യാൻ ശ്രീനിവാസൻ, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഭീഷ്മർ’-ന്റെ ചിത്രീകരണം പൂർത്തിയായി. പാലക്കാടും പരിസരപ്രദേശങ്ങളിലുമായി തുടര്‍ച്ചയായി 42 ദിവസം നീണ്ടുനിന്ന ചിത്രീകരണത്തിനാണ് ഒക്ടോബർ ഒന്നിന് പാക്ക് അപ്പ് ആയത്. ഇതിനോടനുബന്ധിച്ച് പാലക്കാട് ഹോട്ടൽ ഫോർ എൻ സ്ക്വയർ പാർട്ടി ഹാളിൽ വെച്ച് പാക്ക്-അപ്പ് പാർട്ടിയും സംഘടിപ്പിച്ചു. ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.Img 20251003 Wa0106

യുവജനങ്ങൾക്കും കുടുംബപ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഒരു റൊമാന്റിക്-ഫൺ-ഫാമിലി എന്റർടെയ്‌നറായാണ് ‘ഭീഷ്മർ’ ഒരുങ്ങുന്നത്. ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘കള്ളനും ഭഗവതിക്കും’ ശേഷം ഈസ്റ്റ് കോസ്റ്റ് വിജയനും വിഷ്ണു ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ധ്യാനും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ദിവ്യ പിള്ള, അമ്മേര എന്നിവരാണ്‌ ചിത്രത്തിലെ നായികമാര്‍.Img 20251003 Wa0102

ഇന്ദ്രൻസ്, ഉണ്ണി ലാലു, ഷാജു ശ്രീധർ, അഖിൽ കവലയൂർ, സെന്തിൽ കൃഷ്ണ, ജിബിൻ ഗോപിനാഥ്, വിനീത് തട്ടിൽ, സന്തോഷ് കീഴാറ്റൂർ, ബിനു തൃക്കാക്കര, മണികണ്ഠൻ ആചാരി, അബു സലിം, ജയൻ ചേർത്തല, സോഹൻ സീനുലാൽ, വിഷ്ണു ഗ്രൂവി, ശ്രീരാജ്, ഷൈനി വിജയൻ, സ്മൃതി എന്നിവരടങ്ങുന്ന വലിയ താരനിര ചിത്രത്തിലുണ്ട്.Img 20251003 Wa0103

ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ നിർമ്മിക്കുന്ന എട്ടാമത്തെ ചിത്രമാണ് ‘ഭീഷ്മർ. അൻസാജ് ഗോപിയുടേതാണ് ചിത്രത്തിന്റെ കഥ. രതീഷ് റാം ക്യാമറ ചലിപ്പിക്കുമ്പോൾ, ജോൺകുട്ടിയാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. ചിത്രത്തിൽ നാല് ഗാനങ്ങളാണുള്ളത്. രഞ്ജിൻ രാജ്, കെ.എ. ലത്തീഫ് എന്നിവരുടെ സംഗീതത്തിന് ഹരിനാരായണൻ ബി.കെ, സന്തോഷ് വർമ്മ, ഒ.എം. കരുവാരക്കുണ്ട് എന്നിവരാണ് വരികൾ എഴുതിയിരിക്കുന്നത്.Img 20251003 Wa0107

കലാസംവിധാനം ബോബനും വസ്ത്രാലങ്കാരം മഞ്ജുഷയും മേക്കപ്പ് സലാം അരൂക്കുറ്റിയും നിർവഹിക്കുന്നു. ഫിനിക്സ് പ്രഭുവാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. സച്ചിൻ സുധാകരൻ (സൗണ്ട് ഡിസൈൻ), നിതിൻ നെടുവത്തൂർ (VFX), ലിജു പ്രഭാകർ (കളറിസ്റ്റ്), സുഭാഷ് ഇളമ്പൽ (ചീഫ് അസോസിയേറ്റ് ഡയറക്ടർ), സജു പൊറ്റയിൽ (അസോസിയേറ്റ് ഡയറക്ടർ), കെ.പി. മുരളീധരൻ (ടൈറ്റിൽ കാലിഗ്രഫി), മാമി ജോ (ഡിസൈനർ), അജി മസ്കറ്റ് (നിശ്ചല ഛായാഗ്രഹണം) എന്നിവരാണ് മറ്റ് സാങ്കേതിക പ്രവർത്തകർ. സജിത്ത് കൃഷ്ണൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും രാജീവ് പെരുമ്പാവൂർ പ്രൊഡക്ഷൻ കൺട്രോളറുമാണ്. ചിത്രത്തിൻ്റെ പി.ആർ.ഒ പ്രതീഷ് ശേഖറാണ്. ഈസ്റ്റ് കോസ്റ്റ് ഓഡിയോ എന്റർടെയിൻമെന്റ്സാണ് ഓഡിയോ ലേബൽ. ചിത്രത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ ഉടൻ ആരംഭിക്കും.

 

Spread the News

Leave a Comment