anugrahavision.com

ഉന്നത വിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാന സൗകര്യ വിപുലീകരണം നടന്നു: മന്ത്രി ഡോ. ആർ. ബിന്ദു*

പാലക്കാട്. 1500 കോടിയിലേറെ തുകയുടെ അടിസ്ഥാന സൗകര്യ വിപുലീകരണം ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടന്നിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. ഓൾ കേരള ഗവ കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് ഫെസ്റ്റ് ‘സർഗകേളിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഇൻസ്റ്റിറ്റ്യൂട്ടുകൾ മികച്ച തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് കുട്ടികൾക്ക് തൊഴിലിലേക്ക് ആത്മവിശ്വാസത്തോടെ കടന്നു ചെല്ലാൻ വഴിയൊരുക്കുന്നു. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നടക്കുന്ന തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പരിപാടികൾ ഗ്രാമീണ മേഖലകളിലുള്ള വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസം പകരുമെന്നും മന്ത്രി പറഞ്ഞു.

പശ്ചാത്തല സൗകര്യ വികസനത്തിന് വലിയ ഇടപെടലുകൾ നടത്തുന്നുണ്ട്. കുട്ടികളുടെ ബോധനമായ ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് യങ് ഇന്നോവേറ്റീവ് പ്രോഗ്രാമുകൾ നടത്തുന്നു. കൊമേർസ്യൽ ഇൻസ്റ്റിറ്റ്യൂട്ടിലെ കുട്ടികൾ മുന്നോട്ട് വയ്ക്കുന്ന നൂതനമായ ആശയങ്ങൾ ഏറ്റെടുക്കുവാനും അഞ്ചു മുതൽ 25 ലക്ഷം രൂപ വരെ ആ ആശയ സാക്ഷാത്കാരത്തിന് നൽകുന്നതിനും സംവിധാനമുണ്ടെന്നും മന്ത്രി അറിയിച്ചു.

പാലക്കാട്‌ ഗവ പോളിടെക്നിക് കോളെജിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ അധ്യക്ഷയായി. ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് പി.യു ചിത്ര മുഖ്യാതിഥിയായി. കൊടുമ്പ് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ എം.എ പ്രവീണ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോ. ഡയറക്ടർ(പി.എസ്) ഡോ. എം. രാമചന്ദ്രൻ, ജോയിന്റ് കൺട്രോളർ ഓഫ് ടെക്നിക്കൽ എക്സാമിനേഷൻസ് കെ.എൻ സീമ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. രാമൻകുട്ടി, പാലക്കാട് എം.ഇ ഗവ പോളിടെക്നിക് കോളെജ് എച്ച്.ഒ.ഡി ഡോ. എം. പ്രദീപ്, ലക്ചറർ ബി. സുരേഷ് കുമാർ, ജി.സി.ഐ. ഫെസ്റ്റ് ജോയിന്റ് കൺവീനർ ബി. രാജലക്ഷ്മി എന്നിവർ പങ്കെടുത്തു.

Spread the News
0 Comments

No Comment.