anugrahavision.com

ടി എൻ ശേഷഗോപാലിനെ പിന്തുടരുന്ന മകൻ ടി എൻ എസ് കൃഷ്ണയുടെ സംഗീത കച്ചേരി

ചെർപ്പുളശ്ശേരി. പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിൽ നടന്നുവരുന്ന നവരാത്രി സംഗീതോത്സവത്തിൽ മഹാ നവമി ദിവസമായ ഇന്ന് ടി എൻ എസ് കൃഷ്ണയുടെ സംഗീത കച്ചേരി അരങ്ങേറി. അച്ഛൻ പ്രസിദ്ധ സംഗീതജ്ഞൻ ടി എൻ ശേഷഗോപാലിന്റെ ഗേയ മാർഗത്തിൽ നിന്നും പല അംശങ്ങളും ഉൾക്കൊണ്ട് സ്വന്തമായി ശൈലി രൂപപ്പെടുത്തിയെടുത്ത ശ്രീകൃഷ്ണകാംബോജി വർണ്ണത്തിലാണ് കച്ചേരി തുടങ്ങിയത്. തുടർന്ന് അമ്പപാഹി.. എന്ന കീരവാണി കീർത്തനം വിശദമായി തന്നെ അദ്ദേഹം ആലപിച്ചു.  പാഹി ജഗ ജനനി.. എന്ന സ്വാതി തിരുനാളിന്റെ ദേവി സ്തുതി  ഹംസ നന്ദിയുടെ സ്വര വ്യത്യാസങ്ങൾ ആസ്വാദകരെ അനുഭവിപ്പിച്ചു. ഇടപ്പള്ളി അജിത് കുമാർ വയലിനിലും, നൊച്ചൂർ നാഗരാജ് മൃദംഗത്തിലും,  കോട്ടയം ഉണ്ണികൃഷ്ണൻ ഘട ത്തിലും കച്ചേരിയെ അനുഗമിച്ചു.Img 20251001 Wa0204

വിജയദശമി ദിവസമായ നാളെ പഞ്ചരത്ന കീർത്തന ആലാപനത്തോടെ ഈ വർഷത്തെ നവരാത്രി സംഗീതോത്സവത്തിന് തിരശ്ശീല വീഴും.  രാവിലെ ക്ഷേത്രത്തിൽ കുട്ടികളെ എഴുത്തിനിരുത്തുന്ന ചടങ്ങും വാഹന പൂജയും ഉണ്ടായിരിക്കുമെന്ന് നവരാത്രി ആഘോഷ കമ്മിറ്റി അറിയിച്ചു.

Spread the News

Leave a Comment