anugrahavision.com

ചെർപ്പുളശ്ശേരി മലബാർ പോളിടെക്നിക് ക്യാമ്പസ് പ്ലേസ്മെന്റ്

ചെർപ്പുളശ്ശേരി: അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് വലിയ അനുഗ്രഹമായി ചെർപ്പുളശ്ശേരി മലബാർ പോളിടെക്നിക് ക്യാമ്പസിൽ വെച്ച് മാർച്ച് 10ന് ഞായറാഴ്ച മെഗാ ജോബ്‌ ഫെയർ 2024 സംഘടിപ്പിക്കപ്പെട്ടു. ഡിഗ്രി ഡിപ്ലോമ മേഖലയിൽ 2024 ൽ വിദ്യാഭ്യാസം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്കും 2021 മുതൽ ഡിഗ്രി ഡിപ്ലോമ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കും പരമാവധി തൊഴിൽ ഉറപ്പാക്കുക എന്ന മഹത്തായ ഉദ്ദേശ്യത്തോടുകൂടി നടത്തിയ ഈ ഉദ്യമത്തിൽ ബോർഗ് വാർണർ, ആനന്ദ് ഗ്രൂപ്പ് ഓഫ് കമ്പനീസ്, ഹൈലൈറ്റ് ബിൽഡേഴ്സ്, പി വി ർ വീൽസ്, എസ് എഫ് ഒ ടെക്നോളജീസ്‌, ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ്,ആദിത്യ ബിർള,മുത്തൂറ്റ് ഫിൻകോർപ്, അജ്ഫാൻ ഡേറ്റ്സ് തുടങ്ങിയ 49 കമ്പനികൾ പങ്കെടുത്തു. മലബാർ പോളിടെക്നിക് ക്യാമ്പസിലെയും ഗവൺമെന്റ് പോളിടെക്നിക്ക് കാസർകോട്, ഗവൺമെന്റ് റസിഡൻഷ്യൽ വിമൻസ് പോളിടെക്നിക് കോളേജ് പയ്യന്നൂർ, ഗവൺമെന്റ് പോളിടെക്നിക് വയനാട്, എം.ഡിറ്റ് പോളിടെക്നിക് കോളേജ് ഓഫ് എൻജിനീയറിങ് വടകര, ഗവൺമെന്റ് പോളിടെക്നിക്ക് എടവണ്ണ, ഗവൺമെന്റ് പോളിടെക്നിക് പെരിന്തൽമണ്ണ, ഗവൺമെന്റ് പോളിടെക്നിക്ക് പാലക്കാട്, ഗവൺമെന്റ് വുമൺ പോളിടെക്നിക് കോളേജ് കോട്ടയ്ക്കൽ, ജെ സി ടി കോളേജ് ഓഫ് എൻജിനീയറിങ് കോയമ്പത്തൂർ, മജിലിസ് പോളിടെക്നിക് കോളേജ്, കോളേജ് ഓഫ് അപ്ലൈഡ് സയൻസ് വടക്കഞ്ചേരി, എസ് എൻ കോളേജ് ആലത്തൂർ, ഗവൺമെന്റ് കോളേജ് ചിറ്റൂർ മുതലായ എഞ്ചിനീയറിംഗ്, ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെയും അവസാന വർഷവിദ്യാർത്ഥികൾ പങ്കെടുത്തു. 752 ഉദ്യോഗാർത്ഥികൾ തൊഴിൽ മേളയിൽ പങ്കെടുത്തതായി കോളേജ് പ്രിൻസിപൽ മുഹമ്മദ് സിറാജുദ്ധീൻ, പ്ലൈസ്മെന്റ് ഓഫീസർ മുഹമ്മദ് ഷഫീഖ് എന്നിവർ അറിയിച്ചു.

Spread the News
0 Comments

No Comment.