പട്ടാമ്പി ശ്രീ നീലകണ്ഠ സർക്കാർ സംസ്കൃത കോളേജിൽ ‘ജീവനി മെൻ്റൽ വെൽബീയിങ് പ്രോഗ്രാം’ പദ്ധതിയുടെ ഭാഗമായി താത്കാലികമായി ഒരു ജീവനി കോളേജ് സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ എം.എ/ എം.എസ്.സി (സൈക്കോളജി/ കൗൺസലിംഗ് സൈക്കോളജി/ ക്ലിനിക്കൽ സൈക്കോളജി/ ക്ലിനിക്കൽ ആന്റ് കൗൺസലിംഗ് സൈക്കോളജി) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ മൂന്നിന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
ജീവനിയിലെ പ്രവൃത്തി പരിചയം, ക്ലിനിക്കൽ/കൗൺസിലിങ് മേഖലയിലെ പ്രവൃത്തി പരിചയം, അധിക വിദ്യാഭ്യാസ യോഗ്യത, അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള കൗൺസലിംഗ് ഡിപ്ലോമ എന്നിവയുള്ളവർക്ക് മുൻഗണന ലഭിക്കും.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ വയസ്, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ മൂന്ന് ഉച്ചയ്ക്ക് രണ്ടിന് പ്രിൻസിപ്പൽ മുൻപാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.