anugrahavision.com

കോതകുര്‍ശ്ശി 110 കെ.വി സബ് സ്റ്റേഷന്‍ നിര്‍മാണോദ്ഘാടനം നാളെ* *മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും*

ഒറ്റപ്പാലം താലൂക്കിലെ കോതകുര്‍ശ്ശി 110 കെ.വി സബ് സ്റ്റേഷന്റെ നിര്‍മാണോദ്ഘാടനം നാളെ (മാര്‍ച്ച് 11) വൈകിട്ട് 3.30 ന് തരുവക്കോണം കനാല്‍ പരിസരത്ത് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. പി. മമ്മിക്കുട്ടി എം.എല്‍.എ അധ്യക്ഷനാകും. വി.കെ ശ്രീകണ്ഠന്‍ എം.പി വിശിഷ്ടാതിഥിയാകും. കെ.എസ്.ബി.എല്‍ ട്രാന്‍സ്മിഷന്‍ സിസ്റ്റം ഓപ്പറേഷന്‍ ആന്‍ഡ് പ്ലാനിങ് ഡയറക്ടര്‍ സജി പൗലോസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭനാ രാജേന്ദ്രപ്രസാദ്, ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, അനങ്ങനടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ചന്ദ്രന്‍, ഒറ്റപ്പാലം നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ. ജാനകിദേവി, ചെര്‍പ്പുളശ്ശേരി നഗരസഭ ചെയര്‍മാന്‍ പി. രാമചന്ദ്രന്‍, കെ.എസ്.ഇ.ബി ലിമിറ്റഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, ചളവറ, തൃക്കടീരി, വാണിയംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ഇ. ചന്ദ്രബാബു, എ.പി. ലതിക, കെ. ഗംഗാധരന്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കും.

Spread the News
0 Comments

No Comment.