വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ തൂലിക ഡിജിറ്റൽ പത്രം ആഗസ്റ്റ് ലക്കം ഒറ്റപ്പാലം ബി ആർ സി യിലെ സി ആർ.സി.സി എ.പി ശ്രീജ പ്രകാശനം ചെയ്തു.പ്രധാനാദ്ധ്യാപകൻ എം.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു.സ്ക്കൂൾ ലീഡർ കെ.ജിഷ്ണ സ്വാഗതം പറഞ്ഞു. ഹിന്ദി ക്ലബ്ബ് കൺവീനർ എസ്.അഖില, പി.ഹർഷ എന്നിവർ ആശംസകൾ നേർന്നു. ഹിന്ദി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കെ. അഭിജിത്, സി.എ മുഹമ്മദ് റിസ്വാൻ എന്നിവർ ചേർന്ന് തയ്യാറാക്കിയ ഡിജിറ്റൽ ഹിന്ദി ഡിക്ഷ്ണറിയും പ്രകാശനം ചെയ്തു.പി.ശ്രീനന്ദ നാടൻ പാട്ടും എ.അതുല്യ, എം. ആര്യ, എൻ.കെ നിയകൃഷ്ണ എന്നിവർ ചേർന്ന് സംഘനൃത്തവും അവതരിപ്പിച്ചു. ഡെപ്യൂട്ടി ലീഡർ പി.പി കൃഷ്ണ നന്ദി പ്രകാശിപ്പിച്ചു