വാണിയംകുളം ടി.ആർ.കെ. സ്ക്കൂളിൽ വർക്ക് എഡ്യുക്കേഷൻ ക്ലബ്ബിന്റെയും കുട്ടി കർഷക കൂട്ടായ്മയുടെയും ഭാഗമായി സ്ക്കൂൾ അങ്കണത്തിൽ നട്ട ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ഹെഡ് മാസ്റ്റർ സി. കലാധരൻ നിർവഹിച്ചു. സ്റ്റാഫ് സെക്രട്ടറി പി.കെ. മഞ്ജുള, പി.വത്സല, ശ്രീകല. പി, കെ. പ്രമോദ്, കെ.കെ.രാജേഷ്, വേണുഗോപാലൻ.കെ.പി, ധന്യമാരാർ, പി.ആർ. ശോഭന, ശ്രീജ., ജൗരിയത്ത്, സുജ.പി തുടങ്ങിയ അധ്യാപകരും വിദ്യാർത്ഥി കർഷകരും ചെണ്ടുമല്ലി വിളവെടുപ്പിന് നേതൃത്വം നൽകി.
പൂജ ആഘോഷങ്ങൾക്കായി ചെണ്ടുമല്ലി പൂക്കൾ വാണിയംകുളം മാർക്കറ്റിൽ വിറ്റഴിക്കുമെന്ന് പ്രധാന അധ്യാപകൻ അറിയിച്ചു.