ചെർപ്പുളശ്ശേരി. പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിൽ നടന്നുവരുന്ന നവരാത്രി സംഗീതോത്സവത്തിന്റെ ആറാം ദിവസം വിഗ്നേഷ് ഈശ്വര അവതരിപ്പിച്ച കച്ചേരി ആസ്വാദകരുടെ മനം നിറച്ചു
കീർത്തനങ്ങളുടെ തിരഞ്ഞെടുപ്പിലും, രാഗ പരിചരണത്തിലും, ജനകീയത നിലനിർത്തിക്കൊണ്ട് തന്നെ വിഗ്നേഷ് ഈശ്വർ കാണികളുടെ കൈയ്യടി നേടി. സാധിം ചനേ ഓ മനസാ… എന്ന ആരഭി കീർത്തനത്തിലാണ് തുടങ്ങിയത്.. ആനന്ദഭൈരവിയിൽ മരിവേ എന്ന ശ്യാമശാസ്ത്രിയുടെ കൃതി മനോഹരമായി ആലപിച്ചു. ദ്വിജാ വന്തിയുടെ ആലാപനസൗഖ്യം പകർന്ന്, ചേതശ്രീ ബാലകൃഷ്ണ എന്ന ദീക്ഷിതർ കൃതിയാണ് പിന്നീട് അവതരിപ്പിച്ചത്. സമ്പത്തിന്റെ വയലിൻ സമർത്ഥമായി കച്ചേരിയെ പിന്തുടർന്നു. ചേർത്തല കൃഷ്ണകുമാർ മൃദംഗത്തിലും, ഉടുപ്പീ ശ്രീധർ ഘടത്തിലും കച്ചേരിക്ക് താളമേകി
.