ചെർപ്പുളശ്ശേരി. പേങ്ങാട്ടിരി സർവീസ് സഹകരണ ബാങ്കിന് മുന്നിലാണ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റത്. ബീവി പടി അർഷാദ് എന്ന യുവാവ് പേങ്ങാട്ടിരിയിൽ നിന്നും സാധനങ്ങൾ വാങ്ങി മടങ്ങവേ ആണ് സ്വകാര്യ ബസ് ഇയാളുടെ ബൈക്കിൽ ഇടിച്ചത്. അർഷാദിനെ മാങ്ങോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.