anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

മാട്ടായ-അച്യുതപുരം റോഡ് ഉദ്ഘാടനം മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു

മാട്ടായ -അച്യുതപുരം റോഡിന്റെ ഉദ്ഘാടനം ഞാങ്ങാട്ടിരിയിൽ തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു. എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപയും തൃത്താല ഗ്രാമപഞ്ചായത്ത് അനുവദിച്ച അഞ്ച് ലക്ഷം രൂപയും വകയിരുത്തിയാണ് റോഡ് നവീകരിച്ചത്. പ്രദേശവാസികളുടെ വലിയ ആഗ്രഹമാണ് യാഥാർത്ഥ്യമായതെന്നും എല്ലാവർക്കും സൗകര്യപ്രദമായി യാത്ര ചെയ്യാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

പരിപാടിയിൽ തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ജയ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ടി.കെ നാരായണൻ, തൃത്താല ഗ്രാമപഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി.വി സബിത, ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.

Spread the News

Leave a Comment