anugrahavision.com

തൂതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ കൊപ്പം എസ് ഐ സുബീഷ് മോൻ മരണമടഞ്ഞു

കൊപ്പം. പുലാമന്തോളിൽ തൂതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ കൊപ്പം പോലീസ് സബ്ഇൻസ്പെക്ടർ സുബീഷ് മോൻ മരണമടഞ്ഞു. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. കുളിക്കാൻ ഇറങ്ങിയ സുബീഷ് ഒഴുക്കിൽപ്പെടുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. പെരിന്തൽമണ്ണയിൽ നിന്ന് ഫയർ സർവീസ് സംഘം രക്ഷാപ്രവർത്തനം നടത്തി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Spread the News
0 Comments

No Comment.