anugrahavision.com

ഹൃദയത്തിൽ അലിഞ്ഞുചേരുന്ന ആലാപന ശൈലിയുമായി ഹൃദയേഷ് ആർ കൃഷ്ണന്റെ വായ്പാട്ട്

ചെർപ്പുളശ്ശേരി. പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവത്തിന്റെ  രണ്ടാം ദിവസത്തെ പ്രധാന കച്ചേരിയിൽ ഹൃദയേഷ്  ആർ കൃഷ്ണൻ അവതരിപ്പിച്ച വായ്പാട്ട് പ്രേക്ഷകരുടെ മുക്തകണ്ഠമായ പ്രശംസയ്ക്ക് പാത്രമായി. നാട്ടക്കുറിഞ്ഞി വർണ്ണത്തിൽ തുടങ്ങി വാതാപി ഗണപതിം ഭജേ.. എന്ന കീർത്തനത്തിലൂടെ സഞ്ചരിച്ച് പ്രേക്ഷകർക്ക് ഏറെ സുപരിചിതമായ നകുമോ.. എന്ന കീർത്തനവും അദ്ദേഹത്തിന്റെ ആലാപന ശൈലി വിളിച്ചോതുന്നവയായിരുന്നു.ഉടുപ്പി ശ്രീജിത്ത് വയലിനിലും,  കല്ലേക്കുളങ്ങര ഉണ്ണികൃഷ്ണൻ മൃഗത്തിലും, ദീപു ഏലംകുളം ഘടത്തിലും പക്കമേളമൊരുക്കി

ബുധനാഴ്ച വൈകിട്ട് 6 45 രഞ്ജിനി രാധ  വായ്പാട്ട് അവതരിപ്പിക്കും.

Spread the News

Leave a Comment