anugrahavision.com

വിദ്യാർത്ഥികൾ ചലച്ചിത്രത്തിന്റെ ഉള്ളറിയുക.

പാലക്കാട്.     വിദ്യാത്ഥികൾ ചലച്ചിതത്തിന്റെ ഉള്ളുകളിലേക്കിറങ്ങി അതിന്റെ സാധ്യതകൾ കണ്ടത്തണമെന്നും അതു വഴി സമൂഹപരിഷ്ക്കരന്നത്തിന് അവ ഉപയോഗപ്പെടു ത്തണമെന്നും മലമ്പുഴ ഗവർമ്മേണ്ട് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ഹെഡ് മിസ് ട്രസ് ഒ. സ്വപ്ന കുമാരി അഭിപ്രായപ്പെട്ടു. പാലക്കാട് ഇൻസൈറ്റ് ക്രിയേറ്റീവ് ഗ്രൂപ്പ് മലമ്പുഴ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾവിദ്യാർത്ഥികൾക്കായി സെപ്തംബർ 23 ന് സംഘടിപ്പിച്ച പ്രസ്വചിത്ര പ്രദർശനം ഉ ദ്ഘാടനം ചെയ്യുകയായിരുന്നു. അവർ. സീനിയർ അസിസ്റ്റന്റ് ലീന മേരി ആന്റണി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സോഷ്യൽ ക്ലബ് കൺവീനർ അഞ്ജലി എസ്. എൻ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് കൺവീനർ വി.സിന്ധു നന്ദിയും രേഖപ്പെടുത്തി. അദ്ധ്യാപികമാരായ വിജി രാജ് വി.എം,. ആശാ ലൈല എം. എന്നിവർ ആശംസയും അർപിച്ചു. ഇൻസൈറ്റ് പ്രതിനിധികളായ കെ.വി. വിൻസന്റ്, സി.കെ.രാമകൃഷ്ണൻ, മാണിക്കോത്ത് മാധവ ദേവ്, പത്മനാഭൻ ഭാസ്കരൻ, മേതിൽ കോമളൻകുട്ടി എന്നിവർ പ്രദർശനത്തിനും സംവാദത്തിനും നേതൃത്വം നൽകി. നൂറ്റിമുപ്പതോളം വിദ്യാത്ഥികൾ പ്രദർശനത്തിലും തുടർന്നുള്ള സംവാദത്തിലും പങ്കു കൊണ്ടു. ‘ഹൈക്കു ചിത്രങ്ങൾ, മെന്യൂട്ട്ചിത്രങ്ങൾ,ഹ്രസ്വ ചിത്രങ്ങൾ എന്നീ വിഭാഗങ്ങളിലായി 60 ഓളം ചിത്രങ്ങൾ പ്രദർശിപ്പിച്ചു.

Spread the News

Leave a Comment