- പാലക്കാട്.. രാജ്യാന്തര ആംഗ്യഭാഷ ദിനത്തോടനുബന്ധിച്ച് ഡെഫ് മൂവ്മെന്റിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റിലെ ജീവനക്കാര്‍ക്ക് ആംഗ്യഭാഷ അടിസ്ഥാന പരിശീലനം നല്‍കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ എം.എസ് മാധവിക്കുട്ടി നിര്‍വഹിച്ചു. കളക്ടറേറ്റിലേക്ക് വിവിധ ആവശ്യങ്ങള്‍ക്കായി വരുന്ന ബധിരരെ സഹായിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. നിത്യജീവിതത്തില്‍ ആവശ്യമായ ചില അടിസ്ഥാന ആംഗ്യരൂപങ്ങളാണ് പരിശീലന ക്ലാസില്‍ ഉള്‍പ്പെടുത്തിയത്. ആംഗ്യഭാഷ അധ്യാപകന്‍ (ഐ.എസ്.സി) ഷൈജു ക്ലാസ്സെടുത്തു. ക്ലാസിന്റെ ആംഗ്യഭാഷ തര്‍ജ്ജമ പ്രിയ, പ്രവീണ്‍ എന്നിവര്‍ നല്‍കി. പരിപാടിയില്‍ ഡെഫ് മൂവ്മെന്റ് ചെയര്‍പേഴ്സണ്‍ അഡ്വ. എം.കെ ഷീല പനക്കല്‍, വൈസ് ചെയര്‍മാന്‍ എം. ശ്രീകുമാര്‍, ജനറല്‍ സെക്രട്ടറി കെ. മുരളീദാസ്, എ.കെ.ഐ.സി സംഘടന പ്രതിനിധികളായ പ്രശാന്ത്, ഷൈജു എന്നിവര്‍ പങ്കെടുത്തു.