anugrahavision.com

തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് വാതക ശ്മശാനം മന്ത്രി നാടിന് സമർപ്പിച്ചു*

തൃത്താല. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ നിർമ്മാണം പൂർത്തീകരിച്ച വാതക ശ്മImg 20250921 Wa0283ശാനം ഉദ്ഘാടനം തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെൻററി കാര്യവകുപ്പ് മന്ത്രി എം ബി രാജേഷ് നാടിന് സമർപ്പിച്ചു.

ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും 50 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് 20 ലക്ഷം, ഗ്രാമപഞ്ചായത്ത് 35 ലക്ഷം എന്നിങ്ങനെ ആകെ 1.05 കോടി രൂപ വിനിയോഗിച്ചാണ് വാതക ശ്മശാനം നിർമ്മാണം പൂർത്തീകരിച്ചത്. തിരുമിറ്റക്കോട് 16-ാം വാർഡിൽ കിഴക്കേ ചാത്തന്നൂരിൽ ഒന്നരേക്കർ സ്ഥലത്ത് 2015 ലാണ് ശ്മശാനത്തിനു ആവശ്യമായ കെട്ടിട നിർമാണം ആരംഭിച്ചത്.

തൃത്താല മണ്ഡലത്തിലെ ഭൂരിഭാഗം ജനങ്ങളും മരണാന്തര ക്രിയകൾക്ക് ചെറുതുരുത്തി, പൊന്നാനി എന്നിവിടങ്ങളെയാണ് ആശ്രയിച്ചിരുന്നത്.തിരുമിറ്റക്കോട് പഞ്ചായത്തിലെ വാതക ശ്മശാനം പ്രവർത്തനം ആരംഭിക്കുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകും. ദൂര പരിമിധിയില്ലാതെ ചെലവു കുറഞ്ഞ രീതിയിൽ സംസ്കാരം നടത്താനുമാകും. താലൂക്കിലെ തന്നെ ആദ്യത്തെ മികച്ച വാതക ശ്മശാനം കൂടിയാണിത്.

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ബിനുമോൾ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. വി പി റജീന,തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി സുഹറ, വൈസ് പ്രസിഡൻ്റ് സി എം മനോമോഹൻ , ജില്ലാ പഞ്ചായത്ത് അംഗം അനുവിനോദ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷെറീന, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ രാധിക രതീഷ്, പി എസ് സുരേഷ് ബാബു, വി ആർ രേഷ്മ,ഗ്രാമപഞ്ചായത്ത് മെമ്പർ ടി ശ്യാമള , പഞ്ചായത്തംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി പി സുരേഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.

 

Spread the News

Leave a Comment