anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

കരുമാനാംകുറുശ്ശി നഗരിൽമന റോഡ് നിർമിച്ചു

ചെർപ്പുളശ്ശേരി. നിരവധി കാലത്തെ പ്രദേശവാസികളുടെ സ്വപ്നം ആണ് വാഹനം കടന്നു പോകുന്നതിനാവശ്യമായ റോഡ്.
ഈ റോഡിൽ നഗരസഭ 3ലക്ഷം രൂപ അനുവദിക്കുകയും. അതുപയോഗിച്ച് ഗതാഗത യോഗ്യമാക്കി കോൺക്രീറ്റ് ചെയ്യുകയും ചെയ്തു. റോഡിനു  നഗരിൽ മന റോഡ് എന്ന് പേര് നൽകി. നഗരിൽ മന  നീലകണ്ഠൻ നമ്പൂതിരിയും സുമ അന്തർജനവും ,ഇന്ദിര ഉണ്ണികൃഷ്ണൻ, എം ആർ രാജേഷ്, എന്നിവരുടെ സാനിധ്യത്തിൽ ചെർപ്പുളശ്ശേരി നഗരസഭ വൈസ് ചെയർ പേഴ്സൺ  കമലം ഉദ്ഘാടനം നിർവഹിച്ചു.
പ്രാദേശവാസികൾ വലിയ സന്തോഷം പങ്കുവെച്ചു സംസാരിച്ചു. ഭാവിയിൽ ചേർപ്പുളശ്ശേരിയിൽ നിന്നും 26 മൈൽ വഴി വെള്ളിനേഴി പോകുന്ന ബൈപാസ്സ് റോഡ് പ്രവർത്തനത്തിന് കൂടിയാണ് തുടക്കം കുറിച്ചത്.

Spread the News

Leave a Comment