- ഷൊർണൂർ: പലസ്തീനിൽ ഇസ്രയേൽ നടത്തുന്ന വംശഹത്തിക്കെതിരെ ഷൊർണൂർ നുസ്രത്തുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥികൾ ഷൊർണൂർ ടൗണിൽ ഐക്യദാർഢ്യ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു…

രാവിലെ 9 ന് ഷൊർണൂർ പോസ്റ്റ് ഓഫീസ് പരിസരത്ത് നിന്ന് തുടങ്ങിയ റാലി ഷൊർണൂർ ടൗണിൽ അവസാനിച്ചു. നൂറിൽ പരം മദ്രസ വിദ്യാർത്ഥികളും, അധ്യാപകരും, റാലിയിൽ അണിനിരന്നു, പ്രതിഷേധ റാലിയിൽ പാലസ്തീനിൽ ഇസ്രയിൽ നടത്തുന്ന ക്രൂരതകൾക്കെതിരെ പ്രതിഷേധ മുദ്രാവാക്യങ്ങൾ ഉയർന്നു…
തുടർന്ന് ഷൊർണൂർ ബസ്റ്റാൻഡ് പരിസരത്ത് നടന്ന സംഗമത്തിൽ വിദ്യാർത്ഥികളുടെ പ്രതിഷേധ ഗാന ആലാപനവും, ഷൊർണൂർ മഹല്ല് ഇമാം ഉമറുൽ ഫാറൂഖ് ബാഖവി ഇസ്രായേൽ നടത്തുന്ന ക്രൂരതകൾക്കെതിരെ ശക്തമായ അപലപന വും നടന്നു.
ഇസ്രായേൽ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണം എന്നും സംഗമത്തിൽ അദ്ദേഹം അഭ്യർത്ഥിച്ചു, പ്രതിഷേധ റാലിക്കും സംഗമത്തി നും നുസ്രത്തുൽ ഇസ്ലാം മദ്റസ പ്രധാന അധ്യാപകൻ ഡോക്ടർ മുഹമ്മദ് കുട്ടി കെ കെ നേതൃത്വം നൽകി, പ്രതിഷേധ സംഗമത്തിൽ അധ്യാപകരായ അബ്ദുൽസലാം വാഫി , യൂസഫ് മൗലവി, അബ്ദുൽ ഖാദർ മൗലവി, ഹാഫിള് നൗഫൽ, മുഹമ്മദ് സ്വലാഹ്, അബ്ദുൽ ഹമീദ് മൗലവി എന്നിവർ പങ്കെടുത്തു, ഷൊർണൂർ നസ്രത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റി വിദ്യാഭ്യാസ കൺവീനർ, മജീദ് ഷൊർണൂർ ,
മഹല്ല് കമ്മറ്റി പ്രസി ഡണ് അബ്ദുൽ ജലീൽ കെ എം,വിദ്യാഭ്യാസ സമിതി ഭാരവാഹിയായ ഉമ്മർ ഹുസൈൻ മാട്ടുമ്മൽ എന്നിവർ നേതൃത്വം നൽകി…
ഹംസ ചളവറ
Mob: 9745828272