anugrahavision.com

സ്വകാര്യ വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യമില്ല, പരിഹാരം കാണണമെന്ന് വ്യാപാരികൾ

ചെർപ്പുളശ്ശേരി. നഗരനവീകരണം ചെർപ്പുളശ്ശേരിയുടെ മുഖച്ഛായ മാറ്റിയപ്പോഴും സ്വകാര്യ വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്നത് മറ്റു വാഹന യാത്രക്കാർക്കും കാലനടയാത്രക്കാർക്കും വ്യാപാരികൾക്കും ഒരുപോലെ ബുദ്ധിമുട്ടാകുന്നു. നിരവധി വാഹനങ്ങൾ റോഡ് വക്കിൽ പാർക്ക് ചെയ്തുകൊണ്ട് ബസിനു കയറി ജോലിക്ക് പോകുന്ന അനേകം ആളുകൾ ചെർപ്പുളശ്ശേരി ഭാഗത്ത് ഉണ്ടെന്നുള്ളതാണ് സത്യം. ഇവരാകട്ടെ വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ തങ്ങളുടെ വാഹനം പാർക്ക് ചെയ്ത് ജോലിക്ക് പോയി രാത്രിയോടെ മടങ്ങി വന്നതിനു ശേഷം മാത്രമേ ഈ വാഹനങ്ങൾ മാറ്റുന്നുള്ളൂ എന്നുള്ളതാണ് വസ്തുത. സ്വകാര്യ വാഹനങ്ങൾക്ക് പാർക്കിംഗ് നൽകിയെങ്കിൽ മാത്രമേ ഈ പ്രശ്നത്തിന് ശാശ്വതമായ പരിഹാരമാവുകയുള്ളൂ. നൂറുകണക്കിന് വാഹനങ്ങൾ ആണ് ഇത്തരത്തിൽ പാതയോരത്ത് പാർക്ക് ചെയ്തു കൊണ്ട് വ്യാപാരികളെ കഷ്ടത്തിൽ ആക്കുന്നത്. നഗര വികസനം നടന്ന ശേഷം നല്ല രീതിയിൽ റോഡിന്റെ ഇരുവശങ്ങളിലും ടൈലുകൾ പതിച്ച് വൃത്തിയാക്കിയിട്ടുണ്ടെങ്കിലും ഇവിടെയെല്ലാം സ്വകാര്യ വാഹനങ്ങൾ കയ്യടക്കുന്ന സ്ഥിതി വിശേഷമാണ് നഗരത്തിൽ കണ്ടുവരുന്നത്. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി ഉടൻ രൂപീകരിച്ച സ്വകാര്യ വാഹനങ്ങളുടെ പാർക്കിംഗ് റോഡ് വശത്തു നിന്നും മാറ്റണം എന്നാണ് വ്യാപാരികൾ പറയുന്നത്. പേ പാർക്കിംഗ് അടക്കമുള്ള സൗകര്യങ്ങൾ നഗരത്തിൽ വന്നെങ്കിൽ മാത്രമേ ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാവുകയുള്ളൂ എന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. പോലീസും ഇക്കാര്യത്തിൽ യാതൊരു ശ്രദ്ധയും കൊടുക്കുന്നില്ല എന്നതും സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്ത് പോകുന്ന ആളുകൾക്ക് തണൽ ആകുന്നു.

Spread the News

Leave a Comment