anugrahavision.com

പുതിയ സിംഗിള്‍ ഡോര്‍ ഫ്രിഡ്ജ് ശ്രേണിയുമായി സാംസങ്

കൊച്ചി: പുതിയ സിംഗിള്‍ ഡോര്‍ റഫ്രിജറേറ്റര്‍ ശ്രേണി അവതരിപ്പിച്ച് സാംസങ്. 183 ലിറ്റര്‍ ശേഷിയിലുള്ള എട്ട് പുതിയ മോഡലുകളാണ് പുറത്തിറക്കുന്നത്. ബെഗോണിയ, വൈല്‍ഡ് ലിലി എന്നീ രണ്ട് പൂക്കള്‍ ആസ്പദമാക്കിയ ഡിസൈന്‍ മാതൃകകള്‍ ചുവപ്പ്, നീല നിറങ്ങളില്‍ ലഭ്യമാണ്. ത്രീ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ എന്‍ര്‍ജി റേറ്റിങ്ങോടുകൂടിയ ഇവ സ്റ്റൈലും ദീര്‍ഘായുസും ഒരുമിച്ച് വാഗ്ദാനം ചെയ്യുന്നു.

പുതിയ ഫ്രിഡ്ജുകള്‍ ആധുനിക ഇന്ത്യന്‍ വീടുകളിലെ അടുക്കളകളുടെ സൗന്ദര്യം കൂട്ടാനായി രൂപകല്പന ചെയ്തതാണ്. സ്‌റ്റൈലന്‍ ഡോര്‍ ഡിസൈന്‍, ബാര്‍ ഹാന്‍ഡില്‍ എന്നിവ പ്രീമിയം ലുക്ക് നല്‍കുന്നു. ഇന്ത്യന്‍ ഉപഭോക്താക്കള്‍ സ്റ്റൈലിനും കരുത്തിനും ഒരുപോലെ പ്രാധാന്യം നല്‍കുന്നുവെന്നും ഫ്ളോറല്‍ ഡിസൈന്‍ മോഡലുകള്‍ തങ്ങളുടെ സിംഗിള്‍ ഡോര്‍ വിറ്റുവരവിന്റെ 70 ശതമാനത്തിന് മുകളില്‍ സംഭാവന ചെയ്യുന്നുവെന്നും സാംസങ് ഇന്ത്യയിലെ ഡിജിറ്റല്‍ അപ്ലയന്‍സസ് വിഭാഗം വൈസ് പ്രസിഡണ്ട് ഘുഫ്രാന്‍ ആലം പറഞ്ഞു.

പ്രായോഗികമായ നിരവധി സവിശേഷതകളും പുതിയ ശ്രേണിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 20 വര്‍ഷത്തെ വാറന്റിയുള്ള ഡിജിറ്റല്‍ ഇന്‍വര്‍ട്ടര്‍ കമ്പ്രസര്‍ ശബ്ദരഹിതവും കുറഞ്ഞ വൈദ്യുതി ഉപയോഗവുമുള്ള പ്രവര്‍ത്തനം ഉറപ്പാക്കുന്നു. സ്റ്റബിലൈസര്‍ഫ്രീ ഓപ്പറേഷന്‍ മൂലം വൈദ്യുതി മാറ്റങ്ങള്‍ സംഭവിച്ചാലും ഫ്രിഡ്ജ് സുരക്ഷിതമായി പ്രവര്‍ത്തിക്കും. അകത്തെ എല്‍ഇഡി ലൈറ്റ് കൂടുതല്‍ പ്രകാശവും കുറഞ്ഞ വൈദ്യുതി ചെലവും ഉറപ്പു നല്‍കുന്നു. 175 കിലോ വരെ ഭാരം താങ്ങുന്ന ടഫന്‍ഡ് ഗ്ലാസ് ഷെല്‍ഫ് ഭാരമുള്ള പാത്രങ്ങളും സുരക്ഷിതമായി വയ്ക്കാന്‍ സഹായിക്കുന്നു. ചില മോഡലുകളില്‍ ഉള്ള 11.8 ലിറ്റര്‍ ബേസ് സ്റ്റാന്‍ഡ് ഡ്രോയറില്‍ ഉള്ളി, ഉരുളക്കിഴങ്ങ് പോലുള്ള സാധനങ്ങള്‍ സൂക്ഷിക്കാം.

ത്രീ സ്റ്റാര്‍ മോഡലുകള്‍ക്ക് 19,999 രൂപ മുതലും ഫൈവ് സ്റ്റാര്‍ മോഡലുകള്‍ക്ക് 21,999 രൂപ മുതലുമാണ് വില. സ്റ്റൈലിഷ് ഡിസൈനും ദീര്‍ഘായുസുള്ള പ്രവര്‍ത്തനവും ഒരുമിച്ച് നല്‍കിക്കൊണ്ട് ഇന്ത്യന്‍ വീടുകളുടെ ദൈനംദിന ജീവിതം കൂടുതല്‍ എളുപ്പമാക്കുകയാണ് സാംസങ് ലക്ഷ്യമിടുന്നത്.

Spread the News

Leave a Comment