രഹസ്യാന്വേഷണ മികവിനുള്ള സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ ബഹുമതി ഏറ്റുവാങ്ങിയ പാലക്കാട് ചെർപ്പുളശേരി പോലീസ് സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ഇ വിനോദിനെ മാരായമംഗലം വേങ്ങനാട്ട് ക്ഷേത്രക്കമ്മിറ്റി ആദരിച്ചു. ശിവരാത്രി ദിനത്തിൽ ക്ഷേത്രത്തിൽ നടത്തിയ കലാ-സാംസ്ക്കാരിക പരിപാടിയിലാണ് ആദരായണം സംഘടിപ്പിച്ചത്. ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് ഭാസ്ക്കരൻ വൃന്ദാവനം. സെക്രട്ടറി പറമ്പത്ത് രാമൻകുട്ടി നായർ ഡോ.കെ അജിത് എന്നിവർ സംസാരിച്ചു.
ശിവരാത്രിയോടനുബന്ധിച്ച് ക്ഷേത്രം ശാന്തി ഗുരുവായൂർ മണികണ്ഠ ശർമ്മയുടെ കാർമ്മികത്വത്തിൽ മഹാഗണപതി ഹോമം. മറ്റു വിശേഷാൽ പൂജകൾ, ദീപാരാധന, ചുറ്റുവിളക്ക്, സമുഹ നാമജപ പ്രദക്ഷിണം, എന്നിവകൾക്ക് പുറമെ വേങ്ങനാട്ട് കലാകേന്ദ്ര , ശിവദം കുളപ്പട, നൂപുരം ഡാൻസ് സെന്റർ ചെർപ്പുളശ്ശേരി തെക്കുമുറി എന്നിവയിലെ കലാകാരൻമാർ നടത്തിയ നൃത്താർച്ചനകളും സംഗീതാർച്ചനകളും കൂടാതെ തിരുവാതിര, കോൽക്കളി എന്നിവയും ഉണ്ടായി. ഭക്ത ഭോജനവും ഉണ്ടായിരുന്നു.
No Comment.