ചെർപ്പുളശ്ശേരി. വെള്ളിനേഴി ചെങ്ങിണക്കോട്ടുകാവ് ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾക്ക് ഈ മാസം 22ന് തിങ്കളാഴ്ച തുടക്കമാവും ഒക്ടോബർ രണ്ടിന് വിജയദശമി നാളിൽ നവരാത്രി ആഘോഷങ്ങൾ സമാപിക്കും. 22ന് വിശേഷാൽ പൂജകൾക്കു പുറമേ ചാക്യാർകൂത്ത് ക്ഷേത്രത്തിൽ അരങ്ങേറും. തുടർന്നുള്ള ദിവസങ്ങളിലും വിവിധ ഇനം കലാപരിപാടികൾ ക്ഷേത്രത്തിൽ ഒരുക്കിയിട്ടുള്ളതായി ആഘോഷ കമ്മിറ്റി ചെർപ്പുളശ്ശേരിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു. ട്രസ്റ്റ് ചെയർമാൻ മോഹൻകുമാർ എ എം, ട്രസ്റ്റി മെമ്പർ മണികണ്ഠൻ എം, ആഘോഷ കമ്മിറ്റി പ്രസിഡന്റ് ബാലകൃഷ്ണ പൊതുവാൾ, രാജഗോപാൽ എം എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു