ചെർപ്പുളശ്ശേരി:കടമ്പഴിപ്പുറത്ത് SIC വാട്സ്ആപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നബിദിന മഹ്ഫിൽ മീലാദ് ഗ്രാൻഡ് പ്രോഗ്രാമിൽ ഒറ്റയാൾ ദഫ് മുട്ടി കളി അവതരിപ്പിച്ച് ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയത് മാരായമംഗലം കുളപ്പട ഒറവകിഴായിലെ ഹംസ (കുഞ്ഞാപ്പ) – റഹിയാനത്ത് ദമ്പതികളുടെ മകൻ മുഹമ്മദ് ഹനാൻ (7 വയസ്) ആണ്.
നാട്ടുകാരുടെ കണ്ണുകളിൽ ഇപ്പോൾ “നാട്ടിലെ ഹീറോ” ആയി മാറിയ ഹനാൻ, സ്കൂളിലും മദ്രസയിലും ഒന്നിൽ പഠിക്കുന്നു. മുഹമ്മദ് അഫ്നാൻ, മുഹമ്മദ് അത്‌നാൻ എന്നിവർ സഹോദരന്മാരും അഫ്‌ലഹ സഹോദരിയുമാണ്.