തൂത. അന്യം നിന്നു പോകുന്ന ഭാരതീയ കലാരൂപങ്ങളെ പരിരക്ഷിക്കുന്നതിനും,തനിമ നിലനിർത്തി വരും തലമുറകളിലേക്ക് പകർന്നു നൽകുന്നതിനും വേണ്ടി ഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സാംസ്കാരിക സന്നദ്ധ സംഘടനയായ സ്പിക് മാക്കെ യുടെ ആഭിമുഖ്യത്തിൽ
കേന്ദ്രസർക്കാരിൻ്റെ സാംസ്കാരിക മന്ത്രാലയത്തിൻ്റെ സഹായത്തോടെ പ്രശസ്ത മോഹിനിയാട്ടം നർത്തകി അണിമയുടെയും, ദേവിപ്രിയയുടെയും നേതൃത്വത്തിൽ മോഹിനിയാട്ടം ശില്പശാല വടക്കുംമുറി എ.എൽ പി.സ്കൂളിൽ നടത്തി.
എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ശില്പശാല കുട്ടികൾക്ക് വളരെ നല്ല അനുഭവമായി.
കുറഞ്ഞ സമയം കൊണ്ട് കുട്ടികളുടെ ശ്രദ്ധ പിടിച്ചു പറ്റാൻ ശില്പശാലയ്ക്ക് കഴിഞ്ഞു. മോഹിനിയാട്ടത്തിലെ മുദ്രകൾ, അടവുകൾ വേഷവിധാനം എന്നിവ സംബന്ധിച്ച് അടിസ്ഥാന വിവരങ്ങൾ കുട്ടികൾക്ക് പകർന്നു നൽകി.
കുട്ടികളെ കൂടി പങ്കെടുപ്പിച്ച് നൃത്താവതരണം നടത്തി.വാർഡ് കൗൺസിലർ എൻ കവിത ശില്പശാല ഉദ്ഘാടനം ചെയ്തു.PTA പ്രസിഡണ്ട് പി. ഷാജി അധ്യക്ഷനായി.പ്രധാനാധ്യാപകൻ പി.ജയൻ, സഹാധ്യാപകരായ പി.ടി. ഗിരിജ , പി. ശ്രീജ എന്നിവർ സംസാരിച്ചു.