anugrahavision.com

ഇൻസൈറ്റുമേള കൊടിയിറങ്ങി ‘കുർത്ത ഫോർ ഈദ്’ നു ഗോൾഡൻ സ്‌ക്രീൻ ‘സേഫ് സോണി’നു സിൽവർ സ്ക്രീൻ

ഇൻസൈറ്റ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ പതിനഞ്ചാമതു ഹൈക്കു അമേച്ചൽ ലിറ്റിൽ ഫിലിം ഫെസ്റ്റിവലിൽ ബംഗാളി സംവിധായിക ഫർഹ ഖാതൂം സംവിധാനം ചെയ്ത ‘കുർത്ത ഫോർ ഈദ്’ നു ഗോൾഡൻ സ്ക്രീൻ അവാർഡും , രാജേഷ് KMPLA സംവിധാനം ചെയ്ത ‘സേഫ് സോണി’ന് സിൽവർ സ്ക്രീൻ അവാർഡും ലഭി ച്ചു.
ചലച്ചിത്ര മേഖലയിലെ പ്രഗത്ഭരായ ഡോക്ടർ സി. എസ്. വെങ്കിടേശ്വരൻ ചെയർമാനും, ചലച്ചിത്ര പ്രതിഭകളായ അമുദൻ ആർ. പി., സുധ കെ. എഫ്. മെമ്പർമാരും ആയ മൂന്നംഗ ജൂറി തിരഞ്ഞെടുത്ത ചിത്രത്തിനാണു അഞ്ചു മിനിറ്റു വിഭാഗത്തിൽ ‘ഗോൾഡൻ സ്ക്രീൻ’ അവാർഡും ഒരു റ്റു വിഭാഗത്തില്‍ ‘സിൽവർ സ്ക്രീൻ’ അവാർഡും നൽകിയത്. . അൻപതിനായിരം രൂപയും, ശില്പി വി.കെ. രാജൻ രൂപകൽപന ചെയ്ത ട്രോഫിയും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് ഗോൾഡൻ സ്ക്രീൻ അവാർഡ്. അതേ വിഭാഗത്തിൽ അയ്യായിരം രൂപയും പ്രശസ്തിപത്രവു മടങ്ങുന്ന 5 റണ്ണർ അപ്പ് അവാർഡുകളും നൽകുകയുണ്ടായി.. പതിനായിരം രൂപയും ശില്പി വി.കെ. രാജൻ രൂപകൽപന ചെയ്ത ട്രോഫിയും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് സിൽവർ സ്ക്രീൻ’ അവാർഡ്.
വൈശാഖ് കെ. ടി. സംവിധാനം ചെയ്ത ‘എൻഫീൽഡ്’ , ബി. സുരേഷ് കുമാർ സംവിധാനം ചെയ്‌ത ‘ബ്യൂല’, കൃഷ്ണദാസ് കടവനാട് സംവിധാനം ചെയ്താ ‘ക കോ ഹ വി’ , രതി പത്തിശ്ശേരി സംവിധാനം ചെയ്ത ‘വേവ്സ് ഓഫ് മെമ്മറീസ് ‘ കണ്ണൻ ഇമേജ് സംവിധാനം ചെയ്ത ‘സത്തങ്ങൾ’ എന്നിവ റണ്ണർ അപ്പ് അവാർഡുകൾ നേടി. മുഖ്‌താർ സംവിധാനം ചെയ്ത ‘50 -50’ ജസ്റ്റിൻ വര്ഗീസ് സംവിധാനം ചെയ്ത ‘ചെയ്ഞ്ച്’ എന്നി ചിത്രങ്ങൾക്കു ജൂറിയുടെ പ്രത്യേക പരാമർശവും ലഭിച്ചു.
ഇൻസൈറ്റ് ജനറൽ സെക്രട്ടറി മേതിൽ കോമളൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനം ചലച്ചിത്ര സംവിധായകൻ എം. പി. സുകുമാരൻ നായർ ഉദ്‌ഘാടനം ചെയ്തു. ജൂറി അംഗങ്ങളായ, സി. എസ് . വെങ്കിടേശ്വരൻ, അമുദൻ ആർ. പി., സുധ കെ. എഫ്. എന്നിവർ ചിത്രങ്ങളെ വിലയിരുത്തി സംസാരിച്ചു.
ഫെസ്റ്റിവൽ ഡയറക്ടർ കെ. വി. വിൻസെന്റ് മേളയുടെ അവലോകന പ്രഭാഷണം നടത്തി. ചലച്ചിത്ര സംവിധായകരായ ഫാറൂഖ് അബ്ദുൽ റഹിമാൻ , കെ . എം. കമൽ എന്നിവർ സംസാരിച്ചു.
മാണിക്കോത്ത് മാധവദേവ്‌ സ്വാഗതവും സി. കെ. രാമകൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന മേളയിൽ മത്സര വിഭാഗത്തിലും മത്സരേതര വിഭാഗത്തിലുമായി തൊണ്ണൂറോളം ചിത്രങ്ങൾ പ്രദർശിപ്പിച്ചു.
മേളയുടെ ആദ്യ ദിവസമായ ശനിയാഴ്ച വൈകുന്നേരം നടന്ന ‘നിർമ്മിത ബുദ്ധിയുടെ കാലത്തു ചലചിത്ര ത്തിന്റെ ഭാവി’ എന്ന വിഷയത്തിൽ നടന്ന സംവാദം ശ്രദ്ധേയമായി. സംവാദത്തിൽ ചലച്ചിത്ര – കലാ – സാഹിത്യ – സാംസ്‌കാരിക രംഗങ്ങളിലെ നിരവധി പ്രമുഖർ പങ്കെടുത്തു. സിനിമയെന്ന സാങ്കേതികവിദ്യയ്ക്കു മാറ്റങ്ങൾ വന്നാലും സിനിമയെന്ന കല നിലനിൽക്കുമെന്നും സംവാദം ഉപസംഹരിച്ചുകൊണ്ട് വിഷയാവതാരകനായ ശ്രീ ടി. ആർ. അജയൻ പ്രസ്താവിച്ചു.

Spread the News

Leave a Comment