ചെർപ്പുളശ്ശേരി. നവരാത്രങ്ങൾ സംഗീത ധാര പൊഴിക്കുന്ന ശ്രീ പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ സംഗീതോത്സവത്തിന് സെപ്റ്റംബർ 21 ന് തിരി തെളിയും. ഗാനരചയിതാവ് ബി കെ ഹരിനാരായണൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. ചെർപ്പുളശ്ശേരി നഗരസഭ ചെയർമാൻ പി രാമചന്ദ്രൻ, മണ്ണൂർ രാജകുമാരനുണ്ണി തുടങ്ങി നിരവധി പേർ ആശംസകൾ അറിയിച്ച് സംസാരിക്കും. തുടർന്ന് വൈകിട്ട് 6 45 ന് സാകേത് റാം കച്ചേരി അവതരിപ്പിക്കും. പാടി തെളിഞ്ഞ വരും, സംഗീതം പഠിക്കുന്നവരും ആയ നിരവധി പേർ ഒമ്പത് ദിവസത്തെ സംഗീതോത്സവത്തിൽ പങ്കെടുക്കും. സംഗീതോത്സവത്തിന് ഉള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി സംഘാടകസമിതി അറിയിച്ചു