പാലക്കാട്. ഏറെ സ്വാധീനിക്കുന്ന മാധ്യമം സിനിമയാണെന്നും അതിന്റെ ശക്തി സൗന്ദര്യം സാധാരണക്കാർക്ക് പ്രാപ്യമാക്കാൻ ഇൻസൈറ്റ്മേളകൾ പോലുള്ള ഉദ്യമങ്ങൾ ഏറെ സഹായകമാകുമെന്നും ജില്ലാ കളക്ടർ എം.എസ്.മാധവിക്കുട്ടി .ഐ.എ.എസ്. അഭിപ്രായപ്പെട്ടു. പതിനഞ്ചാമത് ഹൈക്കു അന്തരാഷ്ട ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ഇൻസൈറ്റ് സെക്രട്ടറി മേതിൽ കോമളൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചലച്ചിത്ര സംവിധായകൻ എം.പി.സുകുമാരൻ നായർ, ജൂറി അംഗം അമുദൻ, എഫ് എഫ് എസ്. ഐ. റീജിയനൽ കൗൺസിൽ അംഗങ്ങളായ സി.മോഹൻ, നന്ദലാൽ, ഫെസ്റ്ററി വൽ ഡയറക്ടർ കെ.വി. വിൻസന്റ് എന്നിവർ പ്രസംഗിച്ചു. മാണിക്കോത്ത് മാധവദേവ് സ്വാഗതം സി.കെ. രാമകൃഷ്ണൻ നന്ദിയും പറഞ്ഞു. തുടന്ന് നാല്പതോളംഹ്രസ്വചിത്രങ്ങൾ പ്രദർശിപ്പിച്ചു. വൈകിട്ട് നടന്ന ” നിർമ്മിതബുദ്ധിയുടെ കാലത്തെ സിനിമയുടെ വെല്ലുവിളികൾ” എന്ന സംവാദത്തിൽ ടി.ആർ. അജയൻ, ഡോ.മുരളി, പ്രൊഫ: മോഹൻദാസ്, ഫാറൂഖ് അബ്ദുൾ റഹിമാൻ ടി.കൃഷ്ണനുണ്ണി പി.എ. വാസുദേവൻ, ടി.കെ. ശങ്കാനാരായണൻ, പ്രവീൺ കെ.സി, എം.പി.സുകുമാരൻ നായർ, പാർവതി വാരിയർ, കെ.ആർ. അജിത്, സി. മോഹനൻ, ബി.പത്മനാഭൻ, സി.കെ.സനീഷ്, കെ.വി. വിൻസന്റ്, സി.കെ.രാമകൃഷ്ണൻ, മാണിക്കോത്ത് മാധവദേവ്, മേതിൽ കോമളൻ കുട്ടി എന്നിവർ സംസാരിച്ചു. സംവാദം വേറിട്ടൊരനുഭവമായി.