പട്ടാമ്പി. കല്പക കൂൾ സിറ്റി മുതൽ മേലെ പട്ടാമ്പി വരെ റോഡിൽ ടാറിങ് നടക്കുന്നതിനാൽ ശനിയാഴ്ച അർദ്ധരാത്രി 12 മണി മുതൽ തിങ്കളാഴ്ച രാത്രി 12 മണി വരെ വാഹന ഗതാഗതത്തിന് തടസ്സം നേരിടും എന്ന് അധികാരികൾ അറിയിച്ചു.. പാലക്കാട് നിന്നും ഗുരുവായൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കുളപ്പുള്ളിയിൽ നിന്നും ചെറുതുരുത്തി വഴിയും, ചെർപ്പുളശ്ശേരി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ വല്ലപ്പുഴ മുളയങ്കാവ് കൊപ്പം വഴിയും തിരിച്ചും തിരിഞ്ഞു പോകേണ്ടതാണെന്ന് അറിയിപ്പിൽ പറയുന്നു.