കൊച്ചി മറൈൻ ഡ്രൈവ് മൈതാനത്ത് കേരള അർബൻ കോൺക്ലേവിൻ്റെ ഭാഗമായി നടക്കുന്ന പ്രദർശന മേള കാണാനെത്തുന്നവരെ സ്വീകരിക്കുന്നത് ഒരു അമ്മയും കുഞ്ഞുമാണ്.
പാഴ് വസ്തുക്കളിൽ വിരിഞ്ഞ ഈ അമ്മയേയും കുഞ്ഞിനേയും ഒരു നിമിഷം നോക്കി നിൽക്കാതെ ആർക്കും മേളയിലേക്ക് കടക്കാൻ സാധിക്കുകയില്ല.
ശുചിത്വ മിഷൻ്റെ നേതൃത്വത്തിലാണ് നിറഞ്ഞ വാത്സല്യത്തോടെ തൻ്റെ കുഞ്ഞിനെ എടുത്തുയർത്താൻ ഒരുങ്ങുന്ന അമ്മ രൂപം ഒരുക്കിയിരിക്കുന്നത്.
തിരുവനന്തപുരത്ത് നടന്ന സർക്കാർ ഓണം വാരാഘോഷത്തിൽ സർക്കാരിതര വിഭാഗത്തിൽ ശുചിത്വ മിഷൻ്റെ നിശ്ചല ദൃശ്യം ഒന്നാം സ്ഥാനം നേടിയിരുന്നു. ആർട്ടിസ്റ്റ് ഹൈലേഷ് ആണ് ശിൽപം രൂപകൽപ്പന ചെയ്തത്.