anugrahavision.com

ശ്രീകൃഷ്ണ ജയന്തി: ആനമങ്ങാട് ശ്രീ മഹാദേവമംഗലം വിഷ്ണു ക്ഷേത്രത്തിൽ വിപുലമായ ആഘോഷങ്ങൾ*

ആനമങ്ങാട്: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് സെപ്റ്റംബർ 14 ഞായറാഴ്ച ആനമങ്ങാട്  മഹാദേവമംഗലം വിഷ്ണു ക്ഷേത്രത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു. ക്ഷേത്രം തന്ത്രി  മൂത്തേടത്തുമന നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ രാവിലെ നടക്കുന്ന പ്രത്യേക തന്ത്രി പൂജകളോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാവുക.

രാവിലെ മുതൽ ഉച്ചവരെ വരെ നീണ്ടുനിൽക്കുന്ന ചടങ്ങുകളിൽ നാമജപം, നാരായണീയ പാരായണം എന്നിവ പ്രധാനമാണ്. ഭക്തർക്കായി രാവിലെ പ്രഭാതഭക്ഷണവും ഉച്ചയ്ക്ക് വിഭവസമൃദ്ധമായ പ്രസാദ ഊട്ടും ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്.
വൈകുന്നേരം വിവിധ ക്ഷേത്രങ്ങളിൽനിന്നുള്ള ശോഭയാത്രകൾക്ക് ക്ഷേത്രാങ്കണത്തിൽ ഉജ്ജ്വല സ്വീകരണം നൽകും. ശോഭയാത്രകൾക്ക് ശേഷം ഉറിയടി മത്സരം നടക്കും. തുടർന്ന് പ്രസാദ വിതരണവും ദീപാരാധനയും നടക്കുമെന്ന് ആഘോഷ കമ്മിറ്റി അറിയിച്ചു

Spread the News

Leave a Comment