anugrahavision.com

പാറ മണ്ണുക്കാട് പാലം ഉദ്ഘാടനം ശനിയാഴ്ച * മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

മലമ്പുഴ നിയോജകമണ്ഡലത്തിലെ എലപ്പുള്ളി, പുതുശ്ശേരി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് കോരയാര്‍ പുഴക്ക് കുറുകെ നിര്‍മ്മിച്ചിട്ടുള്ള പാറ മണ്ണുക്കാട് പാലത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച (സെപ്റ്റംബര്‍ 13) നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിക്കും. പരിപാടിയില്‍ വി.കെ ശ്രീകണ്ഠന്‍ എം.പി മുഖ്യാതിഥിയാവും. എ.പ്രഭാകരന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനു മോള്‍ പങ്കെടുക്കും.

കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 8.6 കോടി രൂപ ചെലവില്‍ കേരള റോഡ് ഫണ്ട് ബോര്‍ഡാണ് (കെ.ആര്‍.എഫ്.ബി) പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഇരുവശത്തും 1.50 മീറ്റര്‍ വീതിയുള്ള നടപ്പാതയടക്കം 11 മീറ്റര്‍ വീതിയും 77.7 മീറ്റര്‍ നീളവുമാണ് പാലത്തിനുള്ളത്. അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. പാലത്തിന്റെ സമീപമുള്ള റോഡുകളും മികച്ച നിലവാരത്തില്‍ നിര്‍മ്മിച്ചിട്ടുണ്ട്. എലപ്പുള്ളി ഭാഗത്ത് 147.2 മീറ്ററും കഞ്ചിക്കോട് ഭാഗത്ത് 518.9 മീറ്ററും ബി.എം ബി.സി. നിലവാരത്തിലും ചില ഭാഗങ്ങളില്‍ കോണ്‍ക്രീറ്റ് ഇന്റര്‍ലോക്ക് കട്ടകള്‍ ഉപയോഗിച്ചും റോഡുകള്‍ പൂര്‍ത്തിയാക്കി. സുരക്ഷ ഉറപ്പാക്കാന്‍ സംരക്ഷണ ഭിത്തികളും ക്രാഷ് ബാരിയറുകളും സ്ഥാപിച്ചിട്ടുണ്ട്. റോഡുകളില്‍ തെര്‍മോപ്ലാസ്റ്റിക് ലൈനുകളും റിഫ്ലെക്റ്റീവ് സ്റ്റഡുകളും നല്‍കിയിട്ടുണ്ട്.

 

Spread the News

Leave a Comment