anugrahavision.com

ശബ്ദ സന്ദേശം തന്റേതാണ് എന്നാൽ അതിൽ യാതൊരു വിവാദവും ഇല്ല … പി രാമചന്ദ്രൻ

ചെർപ്പുളശ്ശേരി. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ശബ്ദ സന്ദേശം തന്റേതാണെന്നും എന്നാൽ അതിൽ യാതൊരു വിവാദവും ഇല്ലെന്നും നഗരസഭ ചെയർമാൻ പി രാമചന്ദ്രൻ പറഞ്ഞു. ചെർപ്പുളശ്ശേരിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രാമചന്ദ്രൻ. കോറി മാഫിയയെ എല്ലാവരും ബന്ധപ്പെടാറുണ്ട് എന്നും കക്ഷി രാഷ്ട്രീയത്തിനതീതമായി അവരിൽ നിന്ന് പലരും സംഭാവനകൾ സ്വീകരിക്കാറുണ്ടെന്നും ഇതുപോലെ പൂരത്തിനും സംഭാവന പിരിച്ചെന്നും മാത്രമേ താൻ പറഞ്ഞിട്ടുള്ളൂ എന്നും അത് തികച്ചും സ്വകാര്യ സംഭാഷണം ആണെന്നും രാമചന്ദ്രൻ കൂട്ടിച്ചേർത്തു. അതിനെ ദുർവ്യാഖ്യാനം ചെയ്തു താൻ രാജിവെക്കണമെന്ന് അടക്കമുള്ള പ്രസ്താവനകളിൽ താൻ ചെയ്ത തെറ്റ് എന്താണെന്ന് പറയാതെ വെറുമൊരു ശബ്ദ സന്ദേശത്തിന് അടിസ്ഥാനത്തിൽ  തന്നെ രാജിവെപ്പിക്കാനുള്ള നീക്കം തികച്ചും രാഷ്ട്രീയപ്രേമിതമാണെന്നും പി രാമചന്ദ്രൻ പറഞ്ഞു. ശബ്ദ സന്ദേശം വിവാദമായതിന്റെ അടിസ്ഥാനത്തിൽ മാധ്യമപ്രവർത്തകരുമായി രാമചന്ദ്രൻ മനസ്സ് തുറന്നു. കഴിഞ്ഞ അഞ്ചുവർഷമായി യാതൊരു കളങ്കവുമില്ലാതെ ഭരണം നടത്തിയ എൽ ഡി എഫ് മികച്ച രീതിയിൽ തന്നെ വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും തിരിച്ചു വരുമെന്നും രാമചന്ദ്രൻ കൂട്ടിച്ചേർത്തു.

Spread the News

Leave a Comment