anugrahavision.com

മുതിർന്ന കോൺഗ്രസ് നേതാവ് പി പി തങ്കച്ചൻ അന്തരിച്ചു

കൊച്ചി.മുതിർന്ന കോൺഗ്രസ് നേതാവ് പി പി തങ്കച്ചൻ അന്തരിച്ചു. മുൻ സ്പീക്കർ കൃഷി മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ച പി പി തങ്കച്ചൻ യുഡിഎഫ് കൺവീനറുമായിരുന്നു. ആലുവ സ്വകാര്യ ആശുപത്രിയിൽ വച്ച് അൽപ്പം മുമ്പായിരുന്നു മരണം സംഭവിച്ചത് സംസ്കാരം മറ്റന്നാൾ പെരുമ്പാവൂരിൽ നടക്കും. നാളെ 11 മണി മുതൽ പെരുമ്പാവൂരിലെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളും പ്രവർത്തകരും തങ്കച്ചന്റെ മരണവാർത്തയറിഞ്ഞ് ആലുവയിൽ എത്തിക്കൊണ്ടിരിക്കുകയാണ്.

 

Spread the News

Leave a Comment