വാണിയംകുളം ടി.ആർ.കെ. സ്കൂളിൽ നിന്ന് ഇക്കഴിഞ്ഞ എസ്.എസ്.എൻ.സി പരീക്ഷയിൽ സമ്പൂർണ്ണ A+ നേടിയ വിദ്യാർത്ഥികളിൽ നിന്നും തിരഞ്ഞെടുത്ത 15 വിദ്യാർത്ഥികളെ വി.കെ.ശ്രീകണ്ഠൻ എം.പി. ഡൽഹി സന്ദർശനത്തിനായി കൊണ്ടുപോയി
9 ദിവസം നീണ്ടു നിൽക്കുന്ന ഡൽഹി യാത്രയുടെ ഫ്ലാഗ് ഓഫ് കർമ്മം സ്ക്കൂൾ ഗ്രൗണ്ടിൽ പ്രധാന അധ്യാപകൻ സി. കലാധരൻ നിർവഹിച്ചു. ആഗ്ര,താജ് മഹൽ, ഡൽഹി, രാഷ്ട്രപതി ഭവൻ, പുതിയ പാർലമെന്റ് മന്ദിരം എന്നിവ വിദ്യാർഥികൾക്ക് കാണുവാനുള്ള അവസരം ഒരുക്കുമെന്ന് എം.പി അറിയിച്ചു. എം.പി കോട്ടേഴ്സിൽ താമസവും ഒരുക്കമെന്ന് അദ്ദേഹം പറഞ്ഞു. 9 ദിവസത്തെ യാത്രയിൽ 6 അധ്യാപകരും വിദ്യാർത്ഥികളെ അനുഗമിക്കുന്നുണ്ട്.