anugrahavision.com

നഗരസഭാ അധ്യക്ഷന്റെ വിവാദ ഫോൺ സംഭാഷണം… സി പി എമ്മിൽ അസ്വസ്ഥത

ചെർപ്പുളശ്ശേരി.. നഗരസഭ അധ്യക്ഷൻ പി രാമചന്ദ്രന്റെ ഫോൺ സംഭാഷണം ലീക്കായതിനെ തുടർന്ന് സിപിഐഎമ്മിൽ അസ്വസ്ഥത രൂക്ഷമാകുകയാണ്. കാറൽമണ്ണ ബ്രാഞ്ച് കമ്മിറ്റി അംഗമായ പി രാമചന്ദ്രനെതിരെ ചെറുപ്പുളശ്ശേരി ബ്രാഞ്ച് കമ്മിറ്റി നേരത്തെ തന്നെ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. എന്നാൽ നഗരസഭ അധ്യക്ഷൻ എന്ന നിലയ്ക്ക് നല്ല പ്രകടനം കാഴ്ചവച്ച പി രാമചന്ദ്രൻ ഏവരുടെയും പ്രശംസയും പിടിച്ചുപറ്റിയിരുന്നു. ഇതൊക്കെ നിലനിൽക്കെ തന്നെ ഗ്രൂപ്പ് വഴക്കിന്റെ പേരിൽ രാമചന്ദ്രനെതിരെ ഒരു സംഘം സിപിഐഎം തന്നെ രംഗത്ത് വന്നതാണ് ഇത്തരം വിവാദങ്ങൾക്ക് കാരണമായതെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. ഏതായാലും യുഡിഎഫ് ഇത് ഒരു ആയുധമാക്കി എടുത്തുകൊണ്ടു തന്നെ അവസാനം വരെ പോരാടാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെയാണ് ഇത്തരമൊരു ആയുധം യുഡിഎഫിന് ലഭിക്കുന്നത് എന്നതാണ് സിപിഎമ്മിന് അസ്വസ്ഥത ഉണ്ടാക്കുന്നത്. ഏതു വിധേനയും പ്രതിരോധം തീർക്കാൻ നഗരസഭ അധ്യക്ഷനും പാർട്ടിയും തീരുമാനിച്ചു കഴിഞ്ഞതായും ചില നേതാക്കൾ പറഞ്ഞു.. എന്നാൽ താൻ നടത്തിയ ഒരു സ്വകാര്യ സംഭാഷണം മുറിച്ചെടുത്ത നിലയിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് തന്നെ പ്രതിരോധത്തിൽ ആക്കാൻ ശത്രുക്കളുടെ ഭാഗത്തുനിന്നും ഉണ്ടായ ചെയ്തികൾ ആയാണ് പി രാമചന്ദ്രൻ ഇതിനെ കാണുന്നത്. ഏതായാലും മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ഇപ്പോഴും ഈ സംഭാഷണം വൻതോതിൽ പ്രവഹിക്കുകയാണ്.

Spread the News

Leave a Comment