ചെർപ്പുളശ്ശേരി നഗരസഭാ ചെയർമാൻ പി.രാമചന്ദ്രൻ കോറി മാഫിയകളുടെ കൈയ്യിൽ നിന്നും ലക്ഷകണക്കിനു രൂപ കൈകൂലി വാങ്ങി എന്ന അദ്ദേഹത്തിൻ്റെ തന്നെ ശബ്ദ സന്ദേശം സോഷ്യൽ മീഡിയകളിലും എല്ലാ പ്രധാനപ്പെട്ട ദൃശ്യമാധ്യമങ്ങളിലും പ്രധാന വാർത്തയായി വന്നു കൊണ്ടിരിക്കുകയാണ്, അതിൻ്റെ അടിസ്ഥാനത്തിൽ ചെർപ്പുളശ്ശേരി നഗരസഭാ ചെയർമാൻ ഉടൻ രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് UDF ചെർപ്പുള്ളശ്ശേരി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെർപ്പുളശ്ശേരി മുൻസിപ്പാലിറ്റിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
നഗരസഭാ ഭരണ സമിതിയുടെ കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ നഗരസഭാ ചെയർമാനും ,.സി പി എം, ഉം കത്തുന്ന പുരക്ക് ഊരുന്ന കഴുക്കോൽ ലാഭം എന്ന രീതിയിൽ കോറി മാഫിയ മാരിൽ നിന്നും, ജനങ്ങൾ അടച്ച പദ്ധതി വിഹിതത്തിൽ നിന്നും, പൊതു പരമാത്ത് വകുപ്പിൻ്റെ പ്രവർത്തിയിലടക്കം കൈയ്യിട്ടുവാരി പണം സമ്പാദിക്കുന്ന തിരക്കിലാണെന്ന് പ്രതിഷേധ സമരത്തിൽ പങ്കെടുത്ത് സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
മുൻസിപ്പൽ ചെയർമാൻ രാജി വെക്കുന്നതു വരെ ശക്തമായ സമരവുമായി UDF മുന്നോട്ടു പോകുമെന്ന് നേതാക്കൾ പറഞ്ഞു.
UDF ചെർപ്പുളശ്ശേരി മുൻസിപ്പൽ ചെയർമാൻ സി.എ.ബക്കർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് കെ.കെ..അസീസ്, ,ഡിസിസി നിർവ്വാഹക സമിതി അംഗം പി പി വിനോദ് കുമാർ, മുൻസിപൽ പാർലിമെൻ്ററി പാർട്ടി ലീഡർ കെ.എം.ഇ സഹാക്ക്, മണ്ഡലം കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റ്കെ.ഉണ്ണികൃഷണൻ, ഷഹനാസ്ബാബു, ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി പി.സുബീഷ്, ഇക്ബാൽ ദുറാനി, ബ്ലോക് കോൺഗ്രസ്സ് സെക്രട്ടറിമാരായ വി.ജി. ദീപേഷ്, സി ജി കെ ഉണ്ണി, യൂത്ത് കോൺഗ്രസ്സ് ഷൊർണ്ണൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് വിനോദ് കളതൊടി, അഡ്വ: ഹാഷ്മി തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.