anugrahavision.com

ഉർവശിയും തേജാലക്ഷ്മിയും ഒരുമിച്ചഭിനയിക്കുന്ന ചിത്രം പാബ്ലോ പാർട്ടിയുടെ പൂജ ചോറ്റാനിക്കരയിൽ നടന്നു

കൊച്ചി. അഭിലാഷ് പിള്ള വേൾഡ് ഓഫ് സിനിമാസ്, ടെക്സാസ് ഫിലിം ഫാക്ടറി, എവർ സ്റ്റാർ ഇന്ത്യൻ എന്നീ കമ്പനികൾ സംയുക്‌തമായി നിർമ്മിക്കുന്ന ചിത്രം പാബ്ലോ പാർട്ടിയുടെ പൂജ ചോറ്റാനിക്കര ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിൽ നടന്നു. ഉർവശി, ശ്രീനിവാസൻ, മുകേഷ്,സിദ്ദിഖ്, സൈജു കുറുപ്പ്, ബോബി കുര്യൻ,റോണി ഡേവിഡ്,അപർണ ദാസ്, തേജാ ലക്ഷ്മി, സിജാ റോസ്,അനന്യ, മിത്ര കുര്യൻ, മീനാക്ഷി രവീന്ദ്രൻImg 20250911 Wa0102

ഷഹീൻ സിദ്ധിഖ്,സുധീർ,സുമേഷ് ചന്ദ്രൻ,ശിവ അജയൻ,മനോജ്‌ ഗംഗാധരൻ ,ശരണ്യ,റോഷ്‌ന ആൻ റോയ് സംവിധായകരായ എം. മോഹനൻ, അരുൺ ഗോപി, വിഷ്ണു ശശി ശങ്കർ, വിഷ്ണു വിനയൻ, കണ്ണൻ താമരക്കുളം, എസ് ജെ സിനു, നിർമ്മാതാക്കളായ ജോബി ജോർജ്, ബാദുഷ, നോബിൾ ജേക്കബ്, ഗിരീഷ് കൊടുങ്ങല്ലൂർ,വില്യം ഫ്രാൻസിസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. പ്രസ്തുത ചടങ്ങിൽ മലയാള സിനിമയുടെ പ്രിയപ്പെട്ട ഉർവശിയെയും ശ്രീനിവാസനെയും മുകേഷും സിദ്ധിഖും ചേർന്ന് ആദരിച്ചു.Img 20250911 Wa0095

പാബ്ലോ പാർട്ടിയുടെ പൂജാ ചടങ്ങിൽ ഭദ്ര ദീപം തെളിയിച്ചത് ഉർവശി, സിദ്ദിഖ്, മുകേഷ്, തേജാലക്ഷ്മി, അംജിത് എസ്.കെ എന്നിവരാണ്. ശ്രീനിവാസന്റെ കയ്യിൽ നിന്നും സംവിധായിക ആരതി ഗായത്രി ദേവിയും തിരക്കഥാകൃത്ത് ബിബിൻ എബ്രഹാം മേച്ചേരിലും ചേർന്ന് തിരക്കഥ ഏറ്റു വാങ്ങി. സംവിധായകൻ അരുൺ ഗോപി ആദ്യ ക്ലാപ്പ് അടിച്ചു. നിർമാതാവ് ജോബി ജോർജ് ക്യാമറ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. പാബ്ലോ പാർട്ടിയുടെ ചിത്രീകരണം ഒക്ടോബർ 15 ന് പോണ്ടിച്ചേരിയിൽ ആരംഭിക്കും. ചെന്നൈ, കൊച്ചി, തിരുവനന്തപുരം എന്നിവയാണ് ചിത്രത്തിന്റെ മറ്റു ലൊക്കേഷനുകൾ.Img 20250911 Wa0097

ഫാമിലി പശ്ചാത്തലത്തിൽ പറയുന്ന ഒരു ട്രാവൽ കോമഡി ആണ് പാബ്ലൊപാർട്ടി. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ ഉർവശി, മുകേഷ്
സിദ്ദിഖ്, അപർണ ദാസ്, തേജാലക്ഷ്മി (കുഞ്ഞാറ്റ), സൈജു കുറുപ്പ് ,ബാലു വർഗീസ് , അജു വർഗീസ് , ബോബി കുര്യൻ , മീനാക്ഷി രവീന്ദ്രൻ
മനോജ്‌ ഗംഗാധരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ആരതി ഗായത്രി ദേവി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകർ ഇവരാണ്. നിർമാണം : അഭിലാഷ് പിള്ളൈ, അംജിത് എസ് കെ, ഉർവശി, സിനീഷ് അലി, കഥ : അഭിലാഷ് പിള്ള, രചന : ബിബിൻ എബ്രഹാം മേച്ചേരിൽ, ഡി ഓ പി: നിഖിൽ. എസ് .പ്രവീൺ,എഡിറ്റർ : കിരൺ ദാസ്, സംഗീത സംവിധാനം : രഞ്ജിൻ രാജ്, സൗണ്ട് ഡിസൈൻ : എം.ആർ. രാജാകൃഷ്ണൻ, ആർട്ട്‌: സാബു റാം, പ്രൊജക്റ്റ്‌ ഡിസൈനർ : സഞ്ജയ്‌ പടിയൂർ, വസ്ത്രാലങ്കാരം : നിസാർ റഹ്മത്ത്, മേക്കപ്പ് : പണ്ഡ്യൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: പാർത്ഥൻ,മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ്: റോക്ക്സ്റ്റാർ, സ്റ്റിൽസ് : രാഹുൽ തങ്കച്ചൻ,ടൈറ്റിൽ ഡിസൈൻ: ശരത് വിനു, പി ആർ ഓ : പ്രതീഷ് ശേഖർ.

Spread the News

Leave a Comment