ചെർപ്പുളശ്ശേരി നഗരസഭാ ചെയർമാൻ കോറി മാഫിയ കളിൽ നിന്ന് ലക്ഷകണക്കിന് രൂപ കൈകൂലി വാങ്ങി എന്ന് അദ്ദേഹത്തിൻ്റെ തന്നെ ശബ്ദ സന്ദേശം സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിപ്പിക്കുന്നതിനെ തുടർന്ന് ചെർപ്പുളശ്ശേരി നഗരസഭാ ചെയർമാൻ P രാമചന്ദ്രൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ചെർപ്പുളശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ചെർപ്പുളശ്ശേരി ടൗണിൽ പ്രകടനം നടത്തി.
മണ്ഡലം വൈസ് പ്രസിഡൻ്റ് കെ.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡി.സി.സി. നിർവ്വാഹക സമിതി അംഗം പി.പി.വിനോദ് കുമാർ, നഗരസഭാ പാർലിമെൻ്ററി പാർട്ടി ലീഡർ കെ.എം.ഇസഹാക്ക്, പി. സുബീഷ്, തുടങ്ങിയവർ പ്രതിഷേധ യോഗത്തിൽ സംസാരിച്ചു.
ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് ഷബീർ നീരാണി, വി.ജി. ദീപേഷ്,, വിനോദ് കളതൊടി, സിജി കെ ഉണ്ണി, വി അബ്ദുൾ ഖാദർ ,മഞ്ചക്കൽ ഉണ്ണികൃഷ്ണൻ, ഷിയാസ് ബാബു എം., അനീ ശ് മുടിക്കുന്നൻ, പി സുഭാഷ്, സതീഷ് കൊട്ടച്ചാലിൽ, ലക്ഷ്മണൻകുമാ നാംകുറുശ്ശി, തുടങ്ങിയവർ പങ്കെടുത്തു.