anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

” പൊയ്യാമൊഴി ” മനോരമ മാക്സിൽ..

ജാഫർ ഇടുക്കി,നവാഗതനായ നഥാനിയേൽ,മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
സുധി അന്ന സംവിധാനം ചെയ്ത “പൊയ്യാമൊഴി” സെപ്റ്റംബർ പതിനൊന്നിന് മനോരമ മാക്സിലൂടെ പ്രദർശനത്തിനെത്തുന്നു.
നിഗൂഢ വനത്തിലൂടെ യഥാർത്ഥ മനുഷ്യരായി മാറുന്ന ഇരയും വേട്ടക്കാരനും നടത്തുന്ന ഒരു യാത്രയാണ് “പൊയ്യാമൊഴി “.
ടിനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ നിർമിക്കുന്ന ഈ ചിത്രത്തിന്റെ
ഛായാഗ്രഹണം വിനോദ് ഇല്ലംപിള്ളി
നിർവ്വഹിക്കുന്നു.
ശരത് ചന്ദ്രൻ തിരക്കഥ, സംഭാഷണമെഴുതുന്നു.
എം ആർ രേണുകുമാർ എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു.എഡിറ്റർ-അഖിൽ പ്രകാശ്,
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഷിജി മാത്യു ചെറുകര,പ്രൊഡക്ഷൻ കൺട്രോളർ-സന്തോഷ് ചെറുപൊയ്ക,ആർട്ട് – നാഥൻ മണ്ണൂർ .
കളറിസ്റ്റ്-ജയദേവ് തിരുവെയ്പ്പതി,
സൗണ്ട് ഡിസൈൻ- തപസ് നായിക്,
മേക്കപ്പ്-റോണക്‌സ് സേവ്യർ,
വസ്ത്രാലങ്കാരം-റോസ് റജിസ്,
സ്റ്റിൽസ്-ജയപ്രകാശ് അതളൂർ,
പരസ്യക്കല-എം സി രഞ്ജിത്ത്,
ചീഫ് അസോസിയേറ്റ് ഡയറക്ടർ-റ്റൈറ്റസ് അലക്‌സാണ്ടർ,
അസോസിയേറ്റ് ഡയറക്ടർ-റെന്നറ്റ്
ആക്ഷൻ-ആൽവിൻ അലക്സ്,
അസിസ്റ്റന്റ് ഡയറക്ടർ- അഭിജിത് സൂര്യ,സുധി പാനൂർ,ഓഫീസ് നിർവഹണം-ഹരീഷ് എ വി. വാഗമൺ,തൊടുപുഴ എന്നിവിടങ്ങളിലായിരുന്നു”പൊയ്യാമൊഴി”യുടെ ചിത്രീകരണം.പി ആർ ഒ-എ എസ് ദിനേശ്.

Spread the News

Leave a Comment