anugrahavision.com

പി. ടി.ഭാസ്ക്കര പണിക്കർ സ്മാരക ബാലശാസ്ത്ര പരീക്ഷയുടെ രജിസ്ട്രേഷൻ..

ചെർപ്പുളശ്ശേരി. വിദ്യാർത്ഥികളുടെ അന്വേഷണതാൽപര്യവും വായന ശീലവും ശാസ്ത്ര ബോധവും വികസിപ്പിക്കാനുള്ള പി.ടി.ഭാസ്ക്കര പണിക്കർ സ്മാരക ബാലശാസ്ത്ര പരീക്ഷയുടെ രജിസ്ട്രേഷൻ ലോക സാക്ഷരതാ ദിനമായ സെപ്തംബർ 8 നു തുടങ്ങി 12 വരെ രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്തവർക്ക് സെപ്റ്റംബർ 15 ന് ചോദ്യാവലികൾ നൽകും. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൻ്റെ അനുവാദത്തോടെ അദ്ധ്യാപകരുടെയും,സാമൂഹ്യവിദ്യാഭ്യാസപ്രവർത്തകരുടെയും കാൻഫെഡിൻ്റെയും സഹകരണത്തോടെയാണ് പരീക്ഷ സംഘടിപ്പിക്കുന്നത്.

താൽപര്യമുള്ള ഏത് അദ്ധ്യാപകനും ഈ പരിപാടി സ്കൂളിൽ സംഘടിപ്പിക്കാവുന്നതാണ് . സ്കൂളുകളിൽ ഈ വിജ്ഞാന പരീക്ഷ നടത്താതെ വന്നാൽ രക്ഷിതാക്കൾക്ക് നേരിട്ട് തങ്ങളുടെ മക്കളെ പങ്കെടുപ്പിക്കുവാനുള്ള അവസരവും ലഭിക്കും.
താൽപരരായ യു .പി, ഹൈസ്കൂൾ, പ്രവാസി വിഭാഗം വിദ്യാർത്ഥികൾക്കെല്ലാം ബാലശാസ്ത്ര പരീക്ഷയിൽ പങ്കെടുക്കാവുന്നതാണ്.
പങ്കെടുക്കുന്നവർ എല്ലാ ചോദ്യങ്ങൾക്കും മലയാളത്തിൽ ഉത്തരം എഴുതണം. ഒന്നര മാസമാണ് പരീക്ഷയുടെ സമയം.
സെപ്തംബർ 15 മുതൽ ഒക്ടോബർ 15 വരെ ചോദ്യാവലിയിൽ നൽകിയിട്ടുള്ള ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ കണ്ടെത്താനുള്ള സമയമാണ്. ഒക്ടോബർ 30 നകം കണ്ടെത്തിയ ഉത്തരങ്ങൾ വിദ്യാർത്ഥികൾ സ്വന്തം
കൈയ്യക്ഷരത്തിൽ ഭംഗിയായി 50 പേജിൽ കവിയാതെ A4 ഷീറ്റിൽ എഴുതി മനോഹരമായ ഉത്തരപുസ്തകമാക്കി അതിൻ്റെ പി.ഡി.എഫ് എടുത്ത് സ്കൂൾ സംഘാടകരെ എൽപ്പിക്കണം. അല്ലാത്ത പക്ഷം ജില്ലാ കൺവീനർക്ക് അയച്ച് നൽകാം.
സെപ്തംബർ 15ന് ജില്ലാ /മേഖലാതല കോഡിനേററർ മുഖേന ചോദ്യങ്ങൾ സ്കൂളുകൾക്ക് ലഭിക്കും. അത് അന്നു തന്നെ വിദ്യാർത്ഥികൾക്ക് ഗ്രൂപ്പിൽ കൈമാറാവുന്നതാണ്.
”ആരോടും ചോദിക്കാം, ഏത് പുസ്തകവും വായിക്കാം”എന്ന രീതിയിൽ ഉത്തരം കണ്ടെത്തി എഴുതുന്ന വിധത്തിലാണ് ‘പരീക്ഷ.
അദ്ധ്യാപകരിൽ നിന്നോ രക്ഷിതാക്കളിൽ നിന്നോ പുസ്തകങ്ങളിൽ നിന്നോ, ഇതര മാധ്യമങ്ങളിൽ നിന്നോ ഉത്തരങ്ങൾ ശേഖരിക്കാവുന്നതാണ്.
ഉത്തരങ്ങൾ എവിടെ നിന്ന് കിട്ടി എന്ന് എഴുതി ആവശ്യമായ ചിത്രങ്ങളും നൽകണം.
സ്കൂൾ/ യൂനിറ്റ് തലത്തിൽ ഏറ്റവുംമികച്ച രണ്ട് ഉത്തര പുസ്തകങ്ങളുടെ പി.ഡി.എഫുകൾ നവംബർ ആദ്യംതന്നെ ജില്ലാ കോഡിനേറ്റർക്ക് അയച്ചു നൽകണം.
നവമ്പർ ആദ്യ വാരത്തിൽ മലയാള വാരാചരണവുമായി ബന്ധപ്പെട്ട് പി.ടി.ബി സ്മാരക ബാലശാസ്ത്ര പരീക്ഷപ്രതിഭകളുടെ പാലക്കാട് ജില്ലാതല സംഗമം അടയ്ക്കാപുത്തൂർ ഇന്ത്യനൂർ ഗോപി സ്മാരക സഭാ മന്ദിരത്തിൽ വെച്ച് നടത്തും.
ജില്ലാതലത്തിൽ സമർപ്പിക്കപ്പെട്ട ഏറ്റവും മികച്ച ഉത്തര പി.ഡി.എഫുകൾക്ക് പ്രോൽസാഹന സമ്മാനങ്ങൾ ലഭിക്കും. ജില്ലയിലെ യു.പി, ഹൈസ്ക്കൂൾ വിഭാഗങ്ങളിൽ നിന്നും ഏറ്റവും മികച്ച ഓരോ ഉത്തര പുസ്തകത്തിൻ്റെ പി.ഡി.എഫ് ദേശീയ ബാലശാസ്ത്ര ആഗോള സംഗമത്തിലേക്ക് പരിഗണിക്കും.
ഡിസംബർ 29, 30 ദിവസങ്ങളിൽ പി.ടി ഭാസ്കരപ്പണിക്കരുടെ ഓർമ്മദിനവുമായി ബന്ധപ്പെട്ട് ദേശീയ ബാലശാസ്ത്ര ആഗോള പ്രതിഭാ സംഗമം നടക്കും.
ദേശീയ തലത്തിലേക്ക് പരിഗണിക്കപ്പെടുന്നവർക്കായി, പ്രസംഗം, പ്രൊജക്ട് അവതരണം,പ്രശ്നോത്തരി എന്നിവയിൽ അനുബന്ധ മൽസരങ്ങൾ നടക്കും.
എല്ലാ മൽസരങ്ങളിലും കൂടിഏറ്റവും കൂടുതൽ പോയൻ്റ്ലഭിച്ച് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന യു.പി ,ഹൈസ്കൂൾ,പ്രവാസി വിഭാഗക്കാർക്ക്
ബാല ശാസ്ത്ര പ്രതിഭാ പുരസ്കാരവും
പ്രമുഖ വ്യക്തികളുടെ പേരിൽ ക്യാഷ് അവാർഡുകളും
പങ്കെടുത്തവർക്കെല്ലാം പ്രോൽസാഹന സമ്മാനങ്ങളും നൽകും.
ചോദ്യ പേപ്പർ മാതൃകയും വിശദ വിവരങ്ങളും സെപ്തംബർ 15 നു ശേഷം
www.ptbsmarakatrut.blogspot.com എന്ന സൈറ്റിൽ നിന്നോ ജില്ലാ കൺവീനറിൽ നിന്നോ ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും റജിസ്ട്രേഷനും
ഡോ.കെ. അജിത്, പാലക്കാട് ജില്ലാ കൺവീനർ
പി.ടി.ബി. സ്മാരക ബാലശാസ്ത്ര പരീക്ഷ
മോബ്. 9497351020, 9400318702 എന്ന നമ്പറിൽ
ബന്ധപ്പെടണം.

Spread the News

Leave a Comment