മലയാള മനോരമ പെരിന്തൽമണ്ണ ലേഖകനായ മണികണ്ഠൻ കൊളത്തൂരിൻ്റെ പ്രഥമ നോവൽ ‘ഗോഷ്ഠി’ ഉടൻ വായനക്കാരിലേക്ക്. ഗോഷ്ഠിയുടെ കവർ പേജ് പ്രകാശനം ഒരേ സമയം ഓൺലൈനായും ഓഫ് ലൈനായും നടന്നു.
പെരിന്തൽമണ്ണയിൽ നടന്ന ചടങ്ങിൽ എംഎൽഎമാരായ മഞ്ഞളാംകുഴി അലി, നജീബ് കാന്തപുരം, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ.കെ.മുസ്തഫ, പെരിന്തൽമണ്ണ നഗരസഭാധ്യക്ഷൻ പി.ഷാജി എന്നിവർ ചേർന്ന് പുസ്തകത്തിൻ്റെ കവർ പേജ് പ്രകാശനം
നിർവഹിച്ചു. പുസ്തക പ്രസാദകരായ ഓറ ടെയിൽസ് പബ്ലിക്കേഷൻസ് എം.ഡി എ.പി ശ്രുതി പുസ്തകം പരിചയപ്പെടുത്തി.
എഴുത്തുകാരായ ഐശ്വര്യ ശ്രീധരൻ, അരുൺ ഇ കരുണാകരൻ, റേച്ചൽ ജ്യോ, എ.ആർ.വി.അഞ്ജൽ. പി.എസ്.വിജയകുമാർ, കൃഷ്ണൻ മങ്കട, സജിത്ത് പെരിന്തൽമണ്ണ, പി.ജി. സാഗരൻ പാലൂർ തുടങ്ങിയവർ ഓൺലൈനായി നടന്ന കവർ പ്രകാശനത്തിൻ്റെ ഭാഗമായി. കോഴിക്കോട് ഓറ ടെയിൽ പബ്ലിക്കേഷൻ ആണ് പുസ്തകം പുറത്തിറക്കുന്നത്.
പ്രതീക്ഷിക്കുന്നതുപോലെ ഒരിക്കലും ചലിക്കാത്ത ജീവിതം നൽകുന്ന വ്യഥകളും തിരിച്ചടികളും പ്രതിപാദിക്കുന്നതാണ് നോവല്‍. മാനസിക സംഘർഷങ്ങളുടെയും പ്രതീക്ഷകളുടെയും കഥാപാത്ര പ്രയാണങ്ങളിലേക്ക് ഇനി വായനക്കാരെയും കൂടെ കൂട്ടുകയാണ്. പുസ്തകം ഉടൻ പുറത്തിറങ്ങും.