പാലക്കാട്. ഇൻസൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ പതിനഞ്ചാമത് അന്താരാഷ്‌ട്ര ഹൈക്കു അമേച്ചർ ലിറ്റിൽ ഫിലിം (HALF) ഫെസ്റ്റിവൽ സെപ്റ്റംബർ 13, 14 തീയതികളിൽ പാലക്കാട് ലയൺസ് സ്കൂളിൽ വച്ചു നടക്കുന്നു. ഇതിലേക്കുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷൻ സെപ്തംബര് ഏഴിന് മുൻപ് പൂർത്തിയാക്കണം.
രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണിവരെ നീണ്ടുനിൽക്കുന്ന മേളയിൽ, അഞ്ചു മിനിറ്റിൽ താഴെ ദൈർഘ്യമുള്ള 69 മത്സര ഹ്രസ്വചിത്രങ്ങൾ പ്രദർശിപ്പിക്കും. ഓരോ ചിത്രത്തിൻറെയും പ്രദർശനത്തിനു ശേഷം, ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായി നടത്തുന്ന ഓപ്പൺ ഫോറം ചർച്ചകൾ ഈ ഫെസ്റ്റിവലിന്റെ പ്രത്യേകതയാണ്. ചലച്ചിത്ര നിരൂപകൻ ഡോക്ടർ സി. എസ് . വെങ്കിടേശ്വരൻ ചെയര്മാനും, ചലച്ചിത്ര പ്രതിഭകളായ അമുദൻ ആർ . പി., സുധ കെ.എഫ് എന്നിവര് അംഗങ്ങളുമായ ജൂറിയാണ് മത്സര ചിത്രങ്ങളെ വിലയിരുത്തി സമ്മാനങ്ങൾ നിശ്ചയിക്കുന്നത്.
മത്സര ചിത്രങ്ങൾക്കു പുറമെ ‘ഇറാനിയൻ റെട്രോസ്പെക്റ്റീവ്’ വിഭാഗത്തിൽ ഇറാനിയൻ ഹ്രസ്വചിത്രങ്ങളും, ഇൻസൈറ്റ് നിർമ്മിച്ച ഹൈക്കു ചിത്രങ്ങളും ഹ്രസ്വചിത്രങ്ങളും മത്സരേതര വിഭാഗത്തിൽ പ്രദർശിപ്പിക്കും.
ഡെലിഗേറ്റ് രജിസ്‌ട്രേഷൻ സൗജന്യമാണ് — www.insightthecreativegroup.com വഴി സെപ്റ്റംബർ 7 ന് മുമ്പായി ജിസ്റ്റർ ചെയ്യാവുന്നതാണ്.
സെപ്റ്റംബർ 14-ാം തീയതി വൈകുന്നേരം നടക്കുന്ന സമാപന യോഗത്തിൽ വിജയികളെ പ്രഖ്യാപിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യും.കൂടുതൽ വിവരങ്ങൾക്ക്:
📞 9446000373 / 9496094153 / 9447408234
കെ. വി. വിൻസെന്റ്
ഫെസ്റ്റിവൽ ഡയറക്ടർ