anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

റോഡ് സുരക്ഷ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് സർക്കാർ.

കൊച്ചി. റോഡ് സുരക്ഷ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിന് കേരള റോഡ് സുരക്ഷ അതോറിറ്റിയും എസ് സി ഇ ആർ ടി യും സംയുക്തമായി നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് റോഡ് സേഫ്റ്റി കമ്മീഷണർ അറിയിച്ചതായി ഗതാഗത വകുപ്പ്. റോഡ് സുരക്ഷ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിന് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് നൽകിയ നിവേദനത്തിലെ മറുപടിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കുന്നത്. കുളത്തൂർ ജയ്‌സിങിന്റെ നിവേദനത്തിൽ നടപടി സ്വീകരിക്കുവാൻ സർക്കാർ റോഡ് സേഫ്റ്റി കമ്മീഷണർക്ക് നേരത്തെ കൈമാറിയിരുന്നു.Img 20250816 Wa0091

Spread the News

Leave a Comment