anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

യൂത്ത് കോൺഗ്രസ്സ് മുനിസ്സിപ്പൽ മാർച്ച് നടത്തി.

ചെർപ്പുളശ്ശേരി മുനിസിപ്പാലിറ്റി ട്രാഫിക്റഗുലേറ്ററി കമ്മിറ്റി നടപ്പാക്കിയ അശാസ്ത്രീയമായ ട്രാഫിക് പരിഷ്‌കണം വിദ്യാർത്ഥികളെയും , ഉദ്യോഗസ്ഥരെയും ,ആശുപത്രിയിലേക്ക് വരുന്ന രോഗികളെയും തുടങ്ങി വിവിധ ആവശ്യങ്ങൾക്ക് നഗരത്തിലെത്തുന്ന നൂറ് കണക്കിന് യാത്രക്കാരെവളരെയധികം ദുരിതത്തിലാക്കിയെന്നും,……,ദുരഭിമാനം വെടിഞ്ഞ് മുനിസിപ്പാലിറ്റി ഭരണകർത്താ  ക്കൾ നടപ്പാക്കിയ ട്രാഫിക് പരിഷ്കരണം പുന:പരിശോധിക്കണമെന്നും പ്രതിഷേധമാർച്ച് ഉൽഘാടനം ചെയ്ത്‌ യു ഡി എഫ് ഷൊർണ്ണൂർ നിയോജകമണ്ഡലം ചെയർമാൻടി ഹരി ശങ്കരൻ ആവശ്യപ്പെട്ടു.

യൂത്ത് കോൺഗ്രസ്സ് ഷൊർണ്ണൂർ നിയോജക മണ്ഡലം പ്രസിഡന്റ് വിനോദ് കളതൊടി അദ്ധ്യക്ഷൻ വഹിച്ച യോഗത്തിൽ
കൗൺസിലർ മാരായ കെ.എം ഇസഹാക്ക് , ശ്രീല ജവാഴക്കുന്നത്ത് , .പി.സുബീഷ് , സി എം പ്രജിത്ത്,ടി അശോകൻ, സുമിത്രാ വിനോദ് , മിനി കൃഷ്ണൻ കുട്ടി, കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറിമാരായ, വി.ജി. ദീപേഷ് , പിമുഹമ്മദാലി കുറ്റിക്കോട് , യൂത്ത് കോൺഗ്രസ്സ് നേതാക്കളായ മൻസൂർ ഇമ്പാനു , വിജു കുമാർ ,വ്യാപാരിവ്യവസായി നേതാവ് എം സലീം, അനീസ് മുടിക്കുന്നൻ ,പി ആഷിക്ക് , തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു

Spread the News

Leave a Comment