പാലക്കാട് : മൂത്താൻ തറയിൽ ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള വിദ്യാനികേതൻ സ്കൂളിൽ ബോംബ് സ്ഫോടനം നടന്ന സംഭവത്തിൽ എസ് ഡി പി ഐ ജില്ലാ കലക്ടർക്ക് നിവേദനം നൽകി
വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുട്ടികളുടെ സുരക്ഷിത പഠനാന്തരീക്ഷത്തിനായാണ് നിലകൊള്ളേണ്ടത്. എന്നാൽ, ഇത്തരം സംഭവങ്ങൾ നടക്കുന്നത് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സുരക്ഷയെ ഗുരുതരമായ ഭീഷണിയിലാഴ്ത്തുത്തുകയും ,
ജില്ലയിലെ ജനങ്ങൾ ഭീതിയിലുമാണ് .
ജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ അടിസ്ഥാന ഉത്തരവാദിത്വമാണ്.
സംഭവത്തെക്കുറിച്ച് അടിയന്തരവും സമഗ്രവുമായ അന്വേഷണം നടത്തുക,
ഉത്തരവാദികളായവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുക,
ഈ കലാലയത്തിൽ നടന്നുവരുന്ന ആർഎസ്എസിന്റെ ശാഖാ പ്രവർത്തനങ്ങളും, ആയുധ പരിശീലനങ്ങളും, ആയുധ നിർമ്മാണ പരിശീലനങ്ങളും തടയുക, ആർഎസ്എസിന്റെ വിഭാഗീയ പ്രവർത്തനങ്ങൾ മൂലം സമൂഹത്തിൽ ഉണ്ടാകുന്ന അരക്ഷിതാവസ്ഥ ഇല്ലാതാക്കാൻ അടിയന്തര ഇടപെടലുകൾ നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് എസ് ഡി പി ഐ കലക്ടർക്ക് നിവേദനം നൽകിയത്.
ജില്ലാ കമ്മറ്റിയംഗങ്ങളായ ഉമ്മർ അത്തി മണി, ഇല്യാസ് പാലക്കാട്, മണ്ഡലം കമ്മറ്റിയംഗം ഖലീൽ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.
മീഡിയ കോഡിനേറ്റർ
ഹംസ ചളവറ
Mob: 9745828272